ബംഗളൂരുവിൽ ഗായകൻ കൈലാശ് ഖേറിന് നേരെ കുപ്പിയേറ്

ബം​ഗ​ളൂ​രു: വി​ജ​യ​ന​ഗ​റി​ൽ പ്ര​മു​ഖ ഗാ​യ​ക​ൻ കൈ​ലാ​ശ് ഖേ​റി​ന് നേ​രെ സം​ഗീ​ത​പ​രി​പാ​ടി​ക്കി​ടെ കു​പ്പി​യേ​റ്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഹം​പി ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന സം​ഗീ​ത പ​രി​പാ​ടി​യി​ലാ​ണ് സം​ഭ​വം. പ​രി​പാ​ടി​യി​ൽ ക​ന്ന​ഡ പാ​ട്ടു​ക​ൾ പാ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ര​ണ്ട് യു​വാ​ക്ക​ൾ കു​പ്പി​യേ​റ് ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പ​രി​പാ​ടി​യു​ടെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ ക​ന്ന​ട പാ​ട്ടു​ക​ൾ പാ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ​രി​ഗ​ണി​ക്കാ​താ​യ​തോ​ടെ കു​പ്പി​യെ​റി​യു​ക​യാ​യി​രു​ന്നു. ലോ​ക​പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച ഹം​പി​യി​ൽ ജ​നു​വ​രി 27നാ​ണ് ഉ​ത്സ​വം തു​ട​ങ്ങി​യ​ത്. സം​സ്ഥാ​ന​ത്ത് വി​ജ​യ​പു​ര ജി​ല്ല രൂ​പ​വ​ത്ക​രി​ച്ച​തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഹം​പി ഉ​ത്സ​വം ന​ട​ക്കു​ന്ന​ത്. വി​നോ​ദ സ​ഞ്ചാ​രി​ക​ള​ട​ക്കം ആ​യി​ര​ങ്ങ​ളാ​ണ് ഹം​പി ഉ​ത്സ​വത്തിന് എ​ത്തു​ന്ന​ത്.

News Summary - Singer Kailash Kher was pelted with a bottle in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.