സിംഗപ്പൂരിൽ നിന്ന് 234 ഇന്ത്യൻ പൗരന്മാർ യാത്ര തിരിച്ചു

സിംഗപ്പൂർ: സിംഗപ്പൂരിൽ കുടുങ്ങിയ 234 ഇന്ത്യൻ പൗരന്മാർ സ്വദേശത്തേക്ക് യാത്ര തിരിച്ചു. എയർ ഇന്ത്യയുടെ എ.ഐ 381 വിമാനത്തിലാണ് സംഘം യാത്ര തിരിച്ചത്. ഉച്ചയോടെ വിമാനം ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങും. 

വന്ദേഭാരത് എന്ന പേരിട്ട പരിപാടിയുടെ ഭാഗമായാണ് കേന്ദ്ര സർക്കാർ വ്യോമമാർഗം ഒഴിപ്പിക്കൽ നടപടി തുടങ്ങിയത്. സിംഗപ്പൂർ വിമാനത്താവളത്തിൽ വെച്ച് യാത്രക്കാർക്ക് മാസ്കും സാനിറ്റൈസറും അധികൃതർ കൈമാറിയിരുന്നു. 

Tags:    
News Summary - Singapore-Delhi special flight takes off -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.