ന്യൂഡൽഹി: മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ വീർ വിക്രം യാദവിനെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ഡയറക്ടർ ജനറലായി നിയമിച്ചു. മുന്‍ ഡയറക്ടർ ജനറൽ ഫൈസ് അഹമ്മദ് കിദ്വായിയെ പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പിന്‍റെ അഡീഷണൽ സെക്രട്ടറിയായി നിയമിച്ചതോടെയാണ് പുതിയ നീക്കം. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുയായിരുന്നു വിക്രം യാദവ്.
`പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയായ ശ്രീ വീർ വിക്രം യാദവിനെ വ്യോമയാനമന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലായി നിയമിക്കുന്നു. അഡീഷണൽ സെക്രട്ടറി റാങ്കിലും ശമ്പളത്തിലുമായിരിക്കും ഈ നിയമനം. ഫൈസ് അഹമ്മദ് കിദ്വായിയെ പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പിൽ അഡീഷണൽ സെക്രട്ടറിയായി നിയമിച്ചതിനെ തുടർന്നാണ് ഈ മാറ്റം' ചൊവ്വാഴ്ചയിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.
വിപുലമായ ഉദ്യോഗസ്ഥ പുനഃസംഘടനയുടെ ഭാഗമായാണ് നിലവിലെ മാറ്റങ്ങൾ. വ്യോമയാനം, ധനകാര്യം, വാണിജ്യം, കൃഷി തുടങ്ങി വിവിധ മന്ത്രാലയങ്ങളിലെ ജോയിന്റ് സെക്രട്ടറി, അഡീഷണൽ സെക്രട്ടറി തലങ്ങളിലുള്ള നിയമനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇൻഡിഗോ എയർലൈൻസിലുണ്ടായ സാങ്കേതിക തടസ്സങ്ങൾ ഉൾപ്പെടെ വ്യോമയാന മേഖലയിലെ സുരക്ഷാ ആശങ്കകളും വെല്ലുവിളികളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഡി.ജി.സി.എയുടെ തലപ്പത്ത് അഴിച്ചുപണി നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.