ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിൽ വാർത്തകളും സമകാലിക വിഷയങ്ങളും അവതരിപ്പിക്കുന്നവർക്കും ഐ.ടി നിയമത്തിലെ ചട്ടങ്ങൾ ബാധകമാക്കുന്ന നിർദേശം മുന്നോട്ടുവെച്ച് കേന്ദ്ര സർക്കാർ. 2021ലെ നിയമത്തിൽ ഭേദഗതി വരുത്തണമെന്നാണ് നിർദേശം. യൂട്യൂബ്, ഇൻസ്റ്റഗ്രാം, എക്‌സ് മുതലായ പ്ലാറ്റ്‍ഫോമുകളിൽ സ്വതന്ത്രമായി വാർത്തകളും വീക്ഷണങ്ങളും പ്രക്ഷേപണം ചെയ്യുന്നവരെ നിയമപരിധിയിൽ കൊണ്ടുവരും.
വാർത്താവിതരണ, പ്രക്ഷേപണ മന്ത്രാലയം നിർദിഷ്‍ട ഭേദഗതി സംബന്ധിച്ച് ബന്ധപ്പെട്ടവരുടെ പ്രതികരണം അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 2026 ഏപ്രിൽ 14ന് മുമ്പ് അഭിപ്രായം അറിയിക്കാനാണ് നിർദേശം. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഭേദഗതിയുടെ കരട് പുറത്തിറക്കിയിട്ടുണ്ട്.
ഭേദഗതിയിൽ നിർദേശിക്കുന്ന വ്യവസ്ഥകൾ പ്രകാരം സമൂഹ മാധ്യമത്തിലെ പ്ലാറ്റ്‍ഫോമുകൾ/അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ നേരിട്ട് നിർദേശം നൽകാൻ മന്ത്രാലയത്തിന് കഴിയും. ക്ഷമാപണം ആവശ്യപ്പെടാനും ഉള്ളടക്കത്തിൽ മാറ്റങ്ങൾ ആവശ്യപ്പെടാനും അധികാരമുണ്ടായിരിക്കും. കരട് ഭേദഗതിയിൽ ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, സർക്കാറിന്‍റെ നീക്കത്തോട് ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
ഭരണഘടനാ വിരുദ്ധമായ സെൻസർഷിപ്പിനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഇന്‍റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ പ്രസ്താവനയിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.