വാക്​സിൻ നൽകുന്നതിൽ മുൻപന്തിയിൽ സിക്കിം, കേരള, ഗോവ; പിന്നിൽ യു.പി, ബിഹാർ

ന്യൂഡൽഹി: കോവിഡ്​ വാക്​സിൻ നൽകുന്നതിൽ മുൻപന്തിയിലുള്ളത്​ സിക്കിം, കേരള, ഗോവ സംസ്ഥാനങ്ങളെന്ന്​ റിപ്പോർട്ട്​. സിക്കിം ആകെ ജനസംഖ്യയുടെ ഏഴ്​ ശതമാനത്തിന്​ വാക്​സിൻ നൽകി. 67 ലക്ഷമാണ്​ സിക്കിമിലെ ജനസംഖ്യ.

കേരളം 4.84 ശതമാനം പേർക്ക്​ വാക്​സിൻ നൽകി. 17.27 ലക്ഷം പേർക്കാണ്​ കേരളം ഇതുവരെ വാക്​സിൻ നൽകിയത്​. ജനസംഖ്യയുടെ 4.48 ശതമാനം പേർക്ക്​ വാക്​സിൻ നൽകി ഗോവയാണ്​ മൂന്നാം സ്ഥാനത്ത്​. 71,000 പേർക്കാണ്​ ഗോവ ഇതുവരെ വാക്​സിൻ നൽകിയത്​.

ത്രിപുര, മിസോറാം, ഗുജറാത്ത്​, രാജസ്ഥാൻ തുടങ്ങിയവരാണ്​​ വാക്​സിൻ നൽകിയവരിൽ മുൻപന്തിയിലുള്ള മറ്റ്​ സംസ്ഥാനങ്ങൾ​. 12.48 കോടി ജനസംഖ്യയിൽ 1.09 ശതമാനം പേർക്ക്​ മാത്രം വാക്​സിൻ നൽകിയ ബിഹാറാണ്​ പട്ടികയിൽ അവസാന സ്ഥാനത്ത്​. 1.22 ശതമാനം പേർക്ക്​ വാക്​സിൻ നൽകിയ യു.പിയുടേയും 1.30 ശതമാനം പേർക്ക്​ വാക്​സിൻ നൽകിയ പഞ്ചാബി​േന്‍റയും സ്ഥിതി മോശമാണ്​.

Tags:    
News Summary - Sikkim, Kerala, Goa Lead Covid-19 Vaccination Race; UP and Bihar Among Laggards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.