'ന​ട്ടെല്ലുള്ളവരെ ഹീറോകളാക്കുക, ഇല്ലെങ്കിൽ മൂക്കുംകുത്തി വീഴുന്നത്​ കാണേണ്ടിവരും'

കർഷക വിഷയത്തിൽ സർക്കാറിനെ പിന്തുണച്ച്​ രംഗത്ത്​ വന്ന സെലിബ്രിറ്റികളെ പരിഹസിച്ച്​ നടൻ സിദ്ധാർഥ്​. സച്ചിൻ, അക്ഷയ്​ കുമാർ തുടങ്ങിയവരെ വിമർശിച്ചാണ്​ നടൻ രംഗത്ത്​ എത്തിയത്​. ഹീറോകളെ തിരഞ്ഞെടുക്കു​േമ്പാൾ വിവേകത്തോടെ വേണമെന്നും അല്ലെങ്കിൽ ഇങ്ങിനെ മൂക്കുംകുത്തി വീഴുന്നത്​ കാണേണ്ടിവരുമെന്നും സിദ്ധാർഥ് ട്വിറ്ററിൽ കുറിച്ചു. വിദ്യാഭ്യാസം, അനുകമ്പ, സത്യസന്ധത ഒപ്പം അൽപ്പം ന​ട്ടെല്ലും ഉണ്ടായിരുന്നെങ്കിൽ ഇവർ രക്ഷപ്പെ​േട്ടനെയെന്നും അദ്ദേഹം​ പറയുന്നു.


'നിങ്ങളുടെ നായകരെ വിവേകത്തോടെ തിരഞ്ഞെടുക്കുക. അല്ലെങ്കിൽ മൂക്കുംകുത്തി വീഴുന്നത്​ കാണേണ്ടിവരും. വിദ്യാഭ്യാസം, അനുകമ്പ, സത്യസന്ധത ഒപ്പം അൽപ്പം ന​ട്ടെല്ലും ഉണ്ടായിരുന്നെങ്കിൽ ഇവർ രക്ഷപ്പെ​േട്ടനെ'- സിദ്ധാർഥ്​ ട്വീറ്റ്​ ചെയ്​തു.നേരത്തേ നടത്തിയ മറ്റൊരു ട്വീറ്റിൽ പെ​ട്ടെന്ന്​ ഒരുകൂട്ടം ആളുകൾ ഒരു വിഷയത്തിൽ പ്രതികരിക്കുന്നതിനേയും സിദ്ധാർഥ്​ പരിഹസിച്ചിരുന്നു.

ഒരിക്കലും നിലപാടെടുക്കാത്ത ശക്തരായ ആളുകൾ പെ​ട്ടെന്ന്​ ഒരുപോലെ ആസൂത്രിതമായി പ്രതികരിക്കുന്നത്​ കണ്ടാൽ അതാണ്​ പ്രൊപ്പഗണ്ടയെന്നാണ്​ സിദ്ധാർഥ്​ കുറിച്ചത്​. 'ഒരിക്കലും നിലപാടെടുക്കാത്ത ശക്തരായ ആളുകൾ, എല്ലാവരും ഒരേ ഗാനം ഒരു ആസൂത്രിത ശ്രമത്തിൽ പാടുന്നത്​ കാണുകയാണെങ്കിൽ അതാണ് പ്രൊപ്പഗണ്ട' എന്നാണ്​ നടൻ കുറിച്ചത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.