പൊട്ടിചിരിക്കണോ കര​യണോ; കോവിഡിനെ പ്രതിരോധിക്കാൻ ചാണകം പുരട്ടുന്ന വിഡിയോ പങ്കുവെച്ച്​ അഖിലേഷ്​ യാദവ്​

ന്യൂഡൽഹി: കോവിഡ്​ 19നെ അകറ്റാൻ ഗുജറാത്തിൽ ആളുകൾ ചാണകവും മൂത്രവും ദേഹത്തുപുരട്ടുന്നത​ിനെ വിമർശിച്ച്​ സമാജ്​വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ്​ യാദവ്​. 'ഇതിൽ പൊട്ടിച്ചിരിക്കണോ, ക​രയണമോ' എന്നായിരുന്നു വിഡിയോ പങ്കുവെച്ചുകൊണ്ട്​ അഖിലേഷ്​ യാദവ്​ ട്വീറ്റ്​ ചെയ്​തത്​.

നിലത്ത്​ നിരന്നിരിക്കുന്ന ആളുകൾ ബക്കറ്റുകളിലാക്കിയ ചാണകവും ഗോമൂത്രവും കലർന്ന മിശ്രിതം ദേഹത്തുപുരട്ടുന്നതും പശുക്കൾക്ക്​ ചുറ്റും നടക്കുന്നതും ​െചയ്യുന്ന വിഡിയോയും അഖിലേഷ്​ പങ്കുവെച്ചു​.

ഡോക്​ടർമാർ പോലും ഇവിടെ വരുന്നുണ്ടെന്നും പ്രതിരോധ ശേഷി വർധിക്കുമെന്നാണ്​ വിശ്വാസ​മെന്നും ചാണകം ദേഹത്തുപുരട്ടിയ ഗൗതം മണിലാൽ മിശ്ര വിഡിയോയിൽ പറയുന്നു.

രാജ്യത്ത്​ കോവിഡ്​ വ്യാപനം പിടിമുറുക്കു​േമ്പാഴും വിവിധ ഭാഗങ്ങളിൽ ചാണക ചികിത്സ വ്യാപകമായിരുന്നു. ഗുജറാത്തിൽ കോവിഡ്​ ബാധിതർക്ക്​ പശുതൊഴുത്തിൽ ചികിത്സ കേന്ദ്രം ഒരുക്കുകയും ചെയ്​തിരുന്നു. ശാസ്​ത്രീയമല്ലാത്ത ഇത്തരം ചികിത്സകൾക്കെതിരെ പ്രതിപക്ഷ നേതാക്കളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ നിരവധിപേർ രംഗത്തെത്തിയിരുന്നു. കോവിഡിന്​ പുറമെ മറ്റു രോഗങ്ങൾ ബാധിക്കാൻ കാരണമാകു​െമന്നായിരുന്നു ആരോഗ്യ വിദഗ്​ധരുടെ പ്രതികരണം.

ഗോമൂത്രം കുടിച്ചതുകൊണ്ടാണ്​​ തനിക്ക്​ കോവിഡ്​ ബാധിക്കാതിരുന്നതെന്ന അവകാശ വാദവുമായി ഉത്തർപ്രദേശ്​ ബി.ജെ.പി എം.എൽ.എ സുരേന്ദ്ര സിങ്​ രംഗത്തെത്തിയ വിഡിയോ പുറത്തുവന്നിരുന്നു. 


Tags:    
News Summary - Should We Cry Or Laugh Akhilesh Yadav On Cow Dung As Covid Cure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.