ഭീ​മ-​കൊ​റേ​ഗാ​വ്​ കേസിൽ ജാമ്യം ലഭിച്ച പ്രഫ. ഹാനി ബാബു ജയിൽ മോചിതനായി

മുംബൈ: ഭീ​മ-​കൊ​റേ​ഗാ​വ്​ -എ​ൽ​ഗാ​ർ പ​രി​ഷ​ത്​​ കേ​സി​ൽ ജാമ്യം ലഭിച്ച മലയാളിയായ മുൻ ഡൽഹി സർവകലാശാല പ്രഫ. ഹാനി ബാബു ജയിൽ മോചിതനായി. അഞ്ച് വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് ബോംബെ ഹൈകോടതി ജാമ്യം ലഭിച്ച ഹാനി ബാബു ജയിൽ മോചിതനായത്. നവി മുംബൈയിലെ തലോജ ജയിലിലാണ് ഹാനി കഴിഞ്ഞിരുന്നത്.

കഴിഞ്ഞ ദിവസമാണ് ബോംബെ ഹൈകോടതി ഹാനി ബാബുവിന് ജാമ്യം അനുവദിച്ചത്. ജയിലിൽ കഴിയവെ ഹാനി ബാബു ജാമ്യം തേടി നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ബോംബെ ഹൈകോടതിയെ സമീപിക്കാനായിരുന്നു സുപ്രീംകോടതി നിർദേശം. കേസിലെ മറ്റ് പ്രതികൾക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ഹാനി വീണ്ടും ഹൈകോടതിയെ സമീപിച്ചത്.

2020 ജൂലൈ 28നാണ്​ അഞ്ചു ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഹാനി ബാബുവിനെ പൊലീസ് അറസ്​റ്റ്​ ചെയ്യുന്നത്​. 2019 സെപ്​റ്റംബറിലും 2020 ആഗസ്​റ്റിലും നടന്ന റെയ്​ഡുകളിൽ ഹാനിയുടെ പുസ്​തകങ്ങൾ, രേഖകൾ, ഇലക്​ട്രോണിക്​ ഉപകരണങ്ങൾ എന്നിവ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.

കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട 12ാമത്തെ വ്യക്​തിയാണ്​ ഡൽഹി സർവകലാശാല അസോസിയറ്റ്​ പ്രഫസർ എം.ടി. ഹാനി ബാബു. ഹൈദരബാദ്​ ഇഫ്​ലുവിലും ജർമനിയിലെ കോൺസ്​റ്റാൻസ്​ സർവകലാശാലയിലും ഉപരിപഠനം നടത്തിയ ഭാഷാശാസ്​ത്ര വിദഗ്​ധനും സ്വയം സമർപ്പിതനായ വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തകനുമാണ്​ അദ്ദേഹം. അംബേദ്​കറൈറ്റ്​ എന്ന്​ സ്വയം പരിചയപ്പെടുത്തുന്ന ഹാനി ജാതിവിരുദ്ധ പോരാട്ടത്തിനും സാമൂഹിക നീതിക്കുമായാണ്​ ജീവിതവും പ്രവർത്തനങ്ങളും നീക്കിവെച്ചത്.

കു​​പ്ര​​സി​​ദ്ധ​​മാ​​യ ഭീ​​മ കൊ​​റേ​​ഗാ​​വ്​ കേ​​സി​​ൽ 16 പേ​​രാ​​ണ്​ ജ​​യി​​ലി​​ല​ട​​ക്ക​​പ്പെ​​ട്ട​​ത്. മ​​ല​​യാ​​ളി​​യാ​​യ റോ​​ണ വി​​ൽ​​സ​​ൺ, ഹാ​​നി ബാ​​ബു, സു​​​രേ​​​ന്ദ്ര ഗാ​​​ഡ്‌​​​ലി​ങ്, ഷോ​​​മ സെ​​​ൻ, സു​​​ധീ​​​ർ ധാ​​​വ​​​ലെ, മ​​​ഹേ​​​ഷ് റൗ​​​ത്, സു​​ധ ഭ​​ര​​ദ്വാ​​ജ്, വ​​ര​​വ​​ര റാ​​വു, ആ​​ന​​ന്ദ്​ തെ​​ൽ​​തും​​ബ്​​​ഡെ തു​​ട​​ങ്ങി രാ​​ജ്യ​​ത്തെ പ്ര​​മു​​ഖ ചി​​ന്ത​​ക​​രും എ​​ഴു​​ത്തു​​കാ​​രും ആ​​ക്​​​ടി​​വി​​സ്​​​റ്റു​​ക​​ളു​മാ​​ണ്​ ത​ട​വി​ല​ട​ക്ക​പ്പെ​ട്ട​ത്.

Tags:    
News Summary - Prof. Hani Babu, who was granted bail in the Bhima-Koregaon case, has been released from jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.