ജഡ്ജിമാർ വിധിപറയാൻ എ.ഐ ഉപയോഗിക്കരുത്; അതീവ ശ്രദ്ധ വേണം-സുപ്രീം കോടതി

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലെയുള്ള കാര്യങ്ങൾ ജഡ്ജിമാർ വിധിപറയുന്നതിന് ഉപയോഗിക്കരുതെന്നും ഇക്കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും സുപ്രീം കോടതി ഓർമിപ്പിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബഗ്ചി എന്നിവരാണ് ഇക്കാര്യം പറഞ്ഞത്. ജുഡീഷ്യൽ സംവിധാനത്തിനകത്തുതന്നെ

അനിയന്ത്രിതമായ രീതിയിൽ വർധിച്ചുവരുന്ന എ.ഐ ഉപയോഗത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജിയിൽ മറുപടി പറയ​വെയാണ് ജഡ്ജിമാർ ഇങ്ങനെ പറഞ്ഞത്.

‘ഞങ്ങൾ ഇതിനെ അതീവ ശ്രദ്ധയോടെയാണ് കാണുന്നത്. നമുടെ ജുഡീഷ്യൽ തീരുമാനമെടുക്കാനുള്ള കഴിവിനെ ഇത് ഒരുതരത്തിലും ബാധിക്കാൻ പാടില്ല. നിങ്ങൾക്ക് നല്ല നിർദ്ദേശങ്ങളുണ്ടെങ്കിൽ അത് അഡ്മിനിസ്ട്രേറ്റീവ് തലത്തിൽ ഉപയോഗിക്കാം’- ചീഫ് ജസ്റ്റിസ് വാക്കാൽ പറഞ്ഞു.

നിലവിലില്ലാത്ത നിയമങ്ങൾവെച്ചു പോലും ചില ജഡ്ജുമാർ ജുഡീഷ്യൽ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുള്ളതായി പെറ്റീഷനേഴ്സ് കൗൺസിൽ ​കോടതിയിൽ ആശങ്ക ഉന്നയിച്ചു. ഇത്തരം കാര്യങ്ങൾ ജഡ്ജുമാർ രണ്ടാമത് പരിശോധിക്കണമെന്നും ബഞ്ച് ഓർമിപ്പിച്ചു. എന്നാൽ ഇതു സംബന്ധിച്ച നിർദ്ദേശങ്ങളൊന്നും തൽകാലം കോടതി പുറത്തിറക്കുന്നില്ല.

‘ജഡ്ജുമർക്ക് ഇക്കാര്യത്തിൽ നല്ല ബോധ്യം ​വേണം. നല്ലതുപോലെ പുനഃപരിശോധന നടത്തുകയും വേണം. ഇത് ജുഡീഷ്യൽ ട്രെയിനിങ് അക്കാദമിയുടെ ഭാഗമായി കാണണം. ഇനി ദിവസങ്ങൾ ക​ഴിയുമ്പോൾ ബാർ ഇത് കൂടുതൽ മനസിലാക്കും, നമ്മൾ ജഡ്ജുമാരും. അതി​​ന്റെയർഥം നമ്മൾ നിർദ്ദേശം പറേപ്പെടുവിക്കണമെന്നല്ല.’-ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഇതോടെ പരാതി തള്ളിക്കളയുകയും ചെയ്തു.

Tags:    
News Summary - Judges should not use AI to give verdicts; extreme caution is required - Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.