ശിവസേന വീണ്ടും പിളർപ്പിലേക്ക്​;വിമതർ ലോക്​സഭ സ്പീക്കർക്ക്​ കത്തുനൽകി

മും​ബൈ: ഉ​ദ്ധ​വ് താ​ക്ക​റെ പ​ക്ഷ ശി​വ​സേ​ന വീ​ണ്ടും പി​ള​ർ​പ്പി​ലേ​ക്ക്. ഉ​ദ്ധ​വ്​ പ​ക്ഷ​ത്തെ ഒ​മ്പ​ത്​ എം.​പി​മാ​രി​ൽ ആ​റ്​ വി​മ​ത​ർ ബു​ധ​നാ​ഴ്ച ഡ​ൽ​ഹി​യി​ൽ ചെ​ന്ന്​ ലോ​ക്സ​ഭ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യെ ക​ണ്ട്​ ത​ങ്ങ​ളെ സ്വ​ത​ന്ത്ര സം​ഘ​മാ​യി പ​രി​ഗ​ണി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട് ക​ത്തു​ന​ൽ​കി. വെ​ള്ളി​യാ​ഴ്ച മും​ബൈ​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഇ​വ​ർ ഷി​ൻ​ഡെ പ​ക്ഷ​ത്ത്​ ല​യി​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. അ​തേ​സ​മ​യം, എം.​പി​മാ​രി​ൽ ചി​ല​ർ പ്ര​ത്യേ​ക ഗ്രൂ​പ് ഉ​ണ്ടാ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യാ​ൽ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ ഉ​ദ്ധ​വ് താ​ക്കാ​റേ​ക്ക് പ​റ​യാ​നു​ള്ള​തു​കൂ​ടി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ഉ​ദ്ധ​വ്​ പ​ക്ഷ എം.​പി​മാ​ർ ക​ത്തു​ന​ൽ​കു​ക​യും സ്​​പീ​ക്ക​റെ നേ​രി​ൽ കാ​ണു​ക​യും ചെ​യ്തു.

ഇ​തി​നി​ട​യി​ൽ കു​ടും​ബ സ​മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്ന്​ വി​മ​ത​രി​ൽ സ​ഞ്ജ​യ്​ ദി​ന പാ​ട്ടീ​ൽ, ഓം​രാ​ജെ​നാ​യി​ക് നി​മ്പാ​ൽ​ക്ക​ർ എ​ന്നി​വ​ർ പി​ൻ​മാ​റി​യേ​ക്കു​മെ​ന്ന്​ മ​റാ​ത്തി ചാ​ന​ലു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്തു. വ്യാ​ഴാ​ഴ്ച ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ഉ​ദ്ധ​വ്​ പ​ക്ഷ ശി​വ​സേ​ന​യു​ടെ പാ​ർ​ല​മെ​ന്റ​റി കാ​ര്യ യോ​ഗ​ത്തി​ൽ ചി​ത്രം വ്യ​ക്​​ത​മാ​കും. ഒ​മ്പ​ത്​ എം.​പി​മാ​രോ​ടും പ​ങ്കെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ വി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. ഒ​മ്പ​തി​ൽ മൂ​ന്നി​ൽ ര​ണ്ടാ​യ ആ​റു​പേ​ർ ചേ​ർ​ന്നാ​ലെ വി​മ​ത ഗ്രൂ​പ്പി​ന്​ നി​യ​മ​സാ​ധ്യ​ത​യു​ണ്ടാ​കൂ. സ​ഞ്ജ​യ്​​ദി​ന പാ​ട്ടീ​ൽ പി​ന്മാ​റി​യാ​ൽ വി​മ​ത നീ​ക്കം പൊ​ളി​യും.

സ​ഞ്ജ​യ്‌ ദേ​ശ്മു​ഖ്, നാ​ഗേ​ഷ് പാ​ട്ടീ​ൽ അ​ഷ്ക്ക​തി​ക്ക​ർ, സ​ഞ്ജ​യ്‌ ജാ​ദ​വ്, ഭാ​ഉ​സാ​ഹെ​ബ്‌ വാ​ക്ക്ചൗ​രേ എ​ന്നി​വ​രാ​ണ്​ മ​റ്റ്​ വി​മ​ത എം.​പി​മാ​ർ. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഉ​ദ്ധ​വ് താ​ക്ക​റെ വി​ളി​ച്ച യോ​ഗ​ത്തി​ലാ​ണ്​ ആ​ദ്യം ക​ല്ലു​ക​ടി​യു​ണ്ടാ​യ​ത്. അ​ഞ്ചു​പേ​ർ വി​ട്ടു​നി​ന്നു. വി​മ​ത എം.​പി​മാ​ർ​ക്ക് 50 കോ​ടി രൂ​പ വീ​ത​മാ​ണ് വാ​ഗ്ദാ​ന​മെ​ന്നും 15 കോ​ടി വീ​തം മു​ൻ​കൂ​റാ​യി ന​ൽ​കി​യെ​ന്നും പാ​ർ​ട്ടി വ​ക്താ​വും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ സ​ഞ്ജ​യ്‌ റാ​വു​ത്ത് ആ​രോ​പി​ച്ചു.

നാ​ലു​വ​ർ​ഷം മു​മ്പ് ജൂ​ണി​ലാ​ണ് ഉ​ദ്ധ​വ് താ​ക്ക​റെ മു​ഖ്യ​മ​ന്ത്രി​യാ​യ മ​ഹാ വി​കാ​സ് അ​ഘാ​ഡി സ​ർ​ക്കാ​റി​നെ അ​ട്ടി​മ​റി​ച്ച് ഏ​ക്നാ​ഥ് ഷി​ൻ​ഡെ ശി​വ​സേ​ന​യെ പി​ള​ർ​ത്തി​യ​ത്.

Tags:    
News Summary - Shiv Sena on the verge of another split; Rebels submit letter to Lok Sabha Speaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.