നീരവ് മോദിയെ റിസര്‍വ് ബാങ്ക് ഗവർണറാക്കണമെന്ന് ശിവസേനയുടെ പരിഹാസം

മുംബൈ: വായ്പ തട്ടിപ്പില്‍ ബി.ജെ.പി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച്​ ശിവസേന മുഖപത്രം ‘സാമ്ന’. രാജ്യത്തെ ഖജനാവ് കാലിയാക്കാന്‍ നീരവ് മോദിയെ റിസര്‍വ് ബാങ്ക് ഗവർണറാക്കണമെന്ന് ‘സാമ്ന’ പരിഹസിച്ചു. ‘സാമ്പത്തിക കൊള്ളയെ കുറിച്ച് വാ തുറന്ന രഘുറാം രാജനെ ഗവർണര്‍ പദവിയില്‍നിന്ന് തെറിപ്പിച്ച്​ ഇനി നീരവ് മോദിയെ ഗവർണറാക്കൂ’ എന്ന്​ മുഖപ്രസംഗത്തിൽ പറയുന്നു.

തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിയുടെ ഫണ്ടിലേക്ക്​ വാരിക്കോരി നൽകിയ ആളാണ്​ നീരവ്​ മോദി. കഴിഞ്ഞ മാസാവസാനം കുടുംബത്തോടൊപ്പം നാടുവിട്ട നീരവ് മോദി എങ്ങനെ ദാവോസില്‍ പ്രധാനമന്ത്രിക്കൊപ്പം എത്തിയെന്ന് വ്യക്തമാക്കണം. ആധാര്‍ ഇല്ലാത്തതിന്​ സാധാരണക്കാര്‍ക്ക് ചികിത്സ നിഷേധിക്കുമ്പോള്‍ ആധാറില്ലാത്ത നീരവ് മോദിയെ പോലുള്ളയാള്‍ 11,400 കോടിയുമായി നാടുവിടുന്നു.

അർധസത്യങ്ങളുടെ പേരില്‍ മഹാരാഷ്​ട്രയിലെ ഛഗന്‍ ഭുജ്ബലും ബിഹാറിലെ ലാലുപ്രസാദ് യാദവും ജയിലിലടക്കപ്പെടുമ്പോള്‍ വിജയ് മല്യയും ലളിത് മോദിയും നീരവ് മോദിയും രാജ്യംവിട്ടതും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Shiv Sena alleges Nirav Modi is partner of BJP-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.