മുംബൈ: കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇത് കറുത്ത ദിനമെന്ന് മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ഷെഹ്സാദ് പൂണവാല. രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രസിഡൻറ് പദവിയിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിനെ വിമര്‍ശിച്ചാണ് പൂണവാല രംഗത്തുവന്നത്. പാര്‍ട്ടി പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഹസനമാണെന്നും അദ്ദേഹം ആരോപിച്ചു. ‘ഗാന്ധി’ പേരിെൻറ ബലത്തിലല്ലാതെ നേരിട്ട് കഴിവ് തെളിയിക്കാന്‍ നേരേത്ത രാഹുലിനെ വെല്ലുവിളിച്ചിരുന്നു. പൂണവാലയുടെ ആരോപണങ്ങളെ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവരുകയും അതിന് പൂണവാല നന്ദി പറയുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.