ന്യൂഡൽഹി: ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിധിയിൽ 1989ലെ പട്ടികജാതി/വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമത്തിലെ കർശന വ്യവസ്ഥകൾ സുപ്രീംകോടതി ലഘൂകരിച്ചു. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ സമർപ്പിക്കുന്ന അതിക്രമങ്ങൾക്കെതിരായ പരാതിയിൽ ജാമ്യമില്ല കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്ന പതിവ് തടയുന്ന തരത്തിലാണ് ജസ്റ്റിസുമാരായ ആദർശ് കുമാർ ഗോയൽ, യു.യു. ലളിത് എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
പ്രഥമദൃഷ്ട്യ കുറ്റം തെളിയിക്കാത്ത ഇത്തരം കേസുകളിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കാമെന്നും സുപ്രീംകോടതി വിധിച്ചു. നിലവിലുള്ള നിയമം ദുരുപയോഗം ചെയ്യുന്നത് തടയാനാണെന്ന് വ്യക്തമാക്കിയാണ് ഏറെ ചർച്ചയായ നിയമത്തിലെ സുപ്രീംകോടതി ഇടെപടൽ. ഏതെങ്കിലും തരത്തിലുള്ള ഏകപക്ഷീയമായ ആരോപണം ഒൗദ്യോഗിക പദവി കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാനും പ്രോസിക്യൂഷന് വിധേയമാക്കാനും അടിസ്ഥാനമാക്കാമോ എന്നാണ് തങ്ങൾ പരിശോധിച്ചതെന്ന് രണ്ട് ജഡ്ജിമാരും വ്യക്തമാക്കി. അത്തരമൊരു ആേരാപണം തെറ്റാണെങ്കിൽ ഇൗ ഉദ്യോഗസ്ഥർക്ക് നൽകാവുന്ന സംരക്ഷണം എന്താണെന്നും തീർപ്പ് കൽപിക്കുകയാണ്. നടപടിയെടുക്കേണ്ട ആേരാപണമാണെങ്കിൽ അത് വ്യക്തിയുടെ അറസ്റ്റിനും പ്രോസിക്യൂഷൻ നടപടിക്കും കാരണമാകും. എന്നാൽ, തെറ്റായ പരാതിയാെണങ്കിൽ ആ വ്യക്തിയുടെ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്മേൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്കാണ് കാരണമാകുക. ഇരയെ സംരക്ഷിക്കാനുണ്ടാക്കിയ 1989ലെ ഇൗ നിയമം ഒരിക്കലും ഉദ്ദേശിക്കാത്തതാണ് അതെന്നും ബെഞ്ച് വിധിയിൽ കൂട്ടിച്ചേർത്തു. ഇനി അഥവാ പ്രാഥമിക അന്വേഷണം കഴിയുകയും അതിനെ തുടർന്ന് കേസ് എടുക്കുകയും ചെയ്താൽപോലും അറസ്റ്റ് അനിവാര്യതയല്ലെന്നും സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കി.
സുപ്രീംകോടതി വരുത്തിയ പ്രധാന മാറ്റങ്ങൾ
ഒന്ന്) പ്രഥമദൃഷ്ട്യ കുറ്റമുണ്ടെന്ന് പൊലീസിനോ കോടതിക്കോ ബോധ്യപ്പെടാതെ പട്ടിക ജാതി/വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമ കേസുകളിൽ മുൻകൂർ ജാമ്യം നിഷേധിക്കാനാവില്ലരണ്ട്) ഇത്തരം കേസുകളിൽ പ്രതികളായ സർക്കാർ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാൻ അദ്ദേഹത്തെ നിയമിച്ച അധികാരകേന്ദ്രത്തിെൻറ രേഖാമൂലമുള്ള അനുമതി വേണം. സർക്കാർ ഉദ്യോഗസ്ഥരല്ലാത്ത പ്രതികളെ അറസ്റ്റ് ചെയ്യാൻ ജില്ലയിലെ സീനിയർ പൊലീസ് സൂപ്രണ്ടിെൻറ അനുമതിയും വേണം. രേഖപ്പെടുത്തിയ കാരണങ്ങൾ പരിശോധിച്ച് ഉചിതമായെങ്കിൽ മാത്രമേ ഇരു കൂട്ടരും അറസ്റ്റിന് അനുമതി നൽകൂ. കസ്റ്റഡി തുടർന്നു കൊണ്ടുപോകാൻ മജിസ്ട്രേറ്റും അക്കാരണങ്ങൾ പരിേശാധിക്കണം. കേസുമായി മുന്നോട്ടുപോകാൻ തക്കതാണോ തെൻറ മുമ്പിലുള്ള രേഖകളെന്ന് മജിസ്ട്രേറ്റ് വിലയിരുത്തണം.
മൂന്ന്) നിരപരാധി കേസിൽ കുടുങ്ങാതിരിക്കാൻ പൊലീസ് സൂപ്രണ്ടിന് പ്രാഥമിക അന്വേഷണം നടത്താം. പ്രസ്തുത നിയമത്തിന് കീഴിൽ ഉന്നയിച്ച ആരോപണം കെട്ടിച്ചമച്ചതും ദുരുപദിഷ്ടവുമല്ലെന്ന് ഉറപ്പുവരുത്താനാണിത്.
നാല്) രണ്ടും മൂന്നും നിർദേശങ്ങൾ ലംഘിക്കുന്നത് അച്ചടക്ക നടപടിക്കും കോടതിയലക്ഷ്യ നടപടിക്കും കാരണമാകും.
പട്ടികജാതി പട്ടികവർഗങ്ങൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമപ്രകാരം ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥനെതിരെ കുറ്റാരോപണം നടത്തിയതുകൊണ്ടുമാത്രം പ്രോസിക്യൂഷൻ നടപടി സാധ്യമല്ല. ഇതിന് മേലധികാരിയുടെ അനുമതി കൂടിയേ തീരൂ. പട്ടികജാതി/വർഗങ്ങൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമപ്രകാരം തനിക്കെതിരായ കേസ് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ സുഭാഷ് കാശിനാഥ് സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി വിധി. ബോംബെ ഹൈകോടതി ഇൗ ആവശ്യം തള്ളിയതിനെ തുടർന്നാണ് ഹരജിക്കാരൻ സുപ്രീംകോടതിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.