തരൂരി​െൻറ പരാതിയിൽ അർണബിന്​ ഹൈകോടതി നോട്ടീസ്

ന്യൂ​ഡ​ൽ​ഹി: സു​ന​ന്ദ പു​ഷ്​​ക​റു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ചാ​ന​ൽ​വാ​ർ​ത്ത സം​പ്രേ​ഷ​ണം ചെ​യ്​​ത​തി​ന്​ കോ​ൺ​ഗ്ര​സ്​ എം.​പി ശ​ശി ത​രൂ​ർ ന​ൽ​കി​യ മാ​ന​ന​ഷ്​​ട​ക്കേ​സി​ൽ അ​ർ​ണ​ബ്​ ഗോ​സ്വാ​മി​ക്കും റി​പ്പ​ബ്ലി​ക്​ ടി.​വി ചാ​ന​ലി​നു​മെ​തി​രെ ഡ​ൽ​ഹി ഹൈ​കോ​ട​തി നോ​ട്ടീ​സ്. ര​ണ്ടു​കോ​ടി രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ത​രൂ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. വാ​ർ​ത്ത​ക്കൊ​പ്പം അ​വ​താ​ര​ക​ൻ ത​നി​ക്കെ​തി​രെ പ്ര​യോ​ഗി​ച്ച ത​രം​താ​ണ ഭാ​ഷ​യെ​യും ത​രൂ​ർ ചോ​ദ്യം ചെ​യ്​​തു. 

അ​മി​ത വാ​ച​ക​മ​ടി കു​റ​ക്ക​ണ​മെ​ന്ന്​ ഹ​ര​ജി പ​രി​ഗ​ണി​ച്ച ജ​സ്​​റ്റി​സ്​ മ​ൻ​മോ​ഹ​ൻ ചാ​ന​ൽ അ​വ​താ​ര​ക​​നോ​ട്​ പ​റ​ഞ്ഞു. നി​ങ്ങ​ൾ​ക്ക്​ നി​ങ്ങ​ളു​ടെ വാ​ർ​ത്ത ന​ൽ​കാം. വ​സ്​​തു​ത പ​റ​യാം. പ​ക്ഷേ, ഒ​രാ​ളെ തോ​ന്നു​ന്ന​​തു പോ​ലെ പേ​രു​വി​ളി​ക്കാ​ൻ പാ​ടി​ല്ല. അ​ത്​ അ​നു​ചി​ത​മാ​ണ് ​-ജ​സ്​​റ്റി​സ്​ മ​ൻ​മോ​ഹ​ൻ പ​റ​ഞ്ഞു. കേ​സ്​ വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന ആ​ഗ​സ്​​റ്റ്​ 16നു ​മു​മ്പ്​ മ​റു​പ​ടി ന​ൽ​കാ​ൻ അ​ർ​ണ​ബി​നോ​ടും റി​പ്പ​ബ്ലി​ക്​ ചാ​ന​ലി​നോ​ടും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

അ​നാ​വ​ശ്യ​മാ​യി വ​ലി​ച്ചി​ഴ​ക്കു​ന്ന​തി​ൽ​നി​ന്ന്​ ത​രൂ​രി​ന്​ സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹ​ത്തി​നു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ സ​ൽ​മാ​ൻ ഖു​ർ​ഷി​ദ്​ അ​ഭ്യ​ർ​ഥി​ച്ചു. ത​രൂ​രി​നെ​തി​രെ ന​ട​ത്തി​യ പ്ര​സ്​​താ​വ​ന​ക​ൾ ന്യാ​യീ​ക​രി​ക്കാ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്​ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ​റ​ഞ്ഞ ഒാ​രോ വാ​ക്കി​നും ന്യാ​യീ​ക​ര​ണ​മു​ണ്ടെ​ന്നാ​യി ഗോ​സ്വാ​മി​ക്കു വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ സ​ന്ദീ​പ്​ സേ​ഥി.

അ​തു​കൊ​ണ്ട്​ അ​വ​രു​ടെ പ്ര​വ​ർ​ത്ത​നം വി​ല​ക്കു​ന്ന ഇ​ട​ക്കാ​ല ഉ​ത്ത​ര​വു​ക​ളു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ദി​ച്ചു. ഡ​ൽ​ഹി പൊ​ലീ​സി​​​െൻറ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ത​​​െൻറ ഭാ​ര്യ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​പാ​ടി​ക​ൾ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​തു വി​ല​ക്ക​ണ​മെ​ന്ന്​ ശ​ശി ത​രൂ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

സു​ന​ന്ദ​യെ താ​നോ, ത​നി​ക്കു വേ​ണ്ടി മ​റ്റാ​രെ​ങ്കി​ലു​മോ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന്​ തോ​ന്നി​പ്പി​ക്കു​ന്ന വി​ധ​മാ​ണ്​ അ​ർ​ണ​ബ്​ ഗോ​സ്വാ​മി വാ​ർ​ത്ത ന​ൽ​കി​യ​തെ​ന്ന്​ ത​രൂ​ർ കു​റ്റ​പ്പെ​ടു​ത്തി. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ത്തെ സ്വാ​ധീ​നി​ക്കാ​ൻ​വ​രെ പ​ര്യാ​പ്​​ത​മാ​ണ്​ ഇ​ത്ത​രം വാ​ർ​ത്താ​ശൈ​ലി. നേ​ര​െ​ത്ത അ​ർ​ണ​ബ്​ ടൈം​സ്​ നൗ ​എ​ഡി​റ്റ​ർ-​ഇ​ൻ-​ചീ​ഫാ​യി ​​പ്ര​വ​ർ​ത്തി​ച്ച സ​മ​യ​ത്ത്​ സ​മാ​ന​മാ​യ വാ​ർ​ത്ത ന​ൽ​കി​യ​തി​ന്​ ദേ​ശീ​യ പ്ര​ക്ഷേ​പ​ണ നി​ല​വാ​ര അ​തോ​റി​റ്റി ഇ​ട​പെ​ട്ട കാ​ര്യം ത​രൂ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

Tags:    
News Summary - shashi tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.