അഹമ്മദ് പട്ടേലിനെ വഗേല കയ്യൊഴിഞ്ഞു

അഹമ്മദാബാദ്: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിനെ വിമത നേതാവ് ശങ്കർ സിങ് വഗേല കയ്യൊഴിഞ്ഞു. അഹമ്മദ് പട്ടേലിന് വോട്ട് ചെയ്തില്ലെന്ന് വഗേല മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

തോൽക്കുന്ന സ്ഥാനാർഥിക്ക് എന്തിന് വോട്ട് ചെയ്യണമെന്ന് വഗേല ചോദിച്ചു. നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് വഗേല നേരത്തേ കോൺഗ്രസ് വിട്ടിരുന്നു. അദ്ദേഹത്തോടൊപ്പം ചില എം.എൽ.എമാരും പാർട്ടി വിട്ടതാണ് കോൺഗ്രസിൽ ആശങ്കയുണ്ടാക്കിയത്.

തിങ്കളാഴ്ച രാത്രി മാധ്യമങ്ങളോട് സംസാരിക്കവെ ശങ്കർ സിങ് വഗേല തനിക്കൊപ്പം നിൽക്കുമെന്ന് അഹമ്മദ് പട്ടേൽ വ്യക്തമാക്കിയിരുന്നു. രണ്ട് എൻ.സി.പി എം.എൽ.എമാരും തനിക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

Tags:    
News Summary - Shankar sigh vagela vs Ahmed patel-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.