ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ജാമിഅ മില്ലിയ്യ സർവകല ാശാല വിദ്യാർഥികൾക്കു നേെര വീണ്ടും വെടിവെപ്പുണ്ടായ സംഭവത്തിൽ പ്രതിഷേധം ശക്തമാ വുന്നു.
രാജ്യത്തിെൻറ തലസ്ഥാന നഗരിയിൽ നാലു ദിവസത്തിനിടെ സമരക്കാർക്കു നേരെ മൂന് നാം തവണയാണ് ആക്രമികൾ വെടിയുതിർത്തത്. ഭരിക്കുന്ന പാർട്ടിയുടെ ഗുണ്ടകളാണ് അക്രമ ത്തിനു പിന്നിെലന്നും അതുകൊണ്ടാണ് സർക്കാർ മൗനം പാലിക്കുന്നതെന്നും കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. വെടിവെപ്പിനെതിരെ തിങ്കളാഴ്ച ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ എം.പിമാർ പ്രതിഷേധിച്ചു.
അതേസമയം, ഞായറാഴ്ച രാത്രി സ്കൂട്ടറിലെത്തി സമരക്കാർക്കു നേരെ വെടിവെച്ച സംഭവത്തിൽ വാഹനത്തിെൻറ നമ്പറടക്കം വ്യക്തമായിട്ടും പ്രതികളെ പൊലീസ് പിടികൂടിയിട്ടില്ല. ചുവപ്പു നിറത്തിലുള്ള സ്കൂട്ടറിലാണ് ആക്രമികളെത്തിയത്. സമരം നടക്കുന്ന ജാമിഅ കാമ്പസിെൻറ ഏഴാം നമ്പർ ഗേറ്റിനു സമീപത്തുവെച്ചാണ് രാത്രി 11.50ന് വെടിവെപ്പുണ്ടായത്. സംഭവത്തിനു പിന്നാലെ വിദ്യാർഥികളും പ്രദേശവാസികളും ഓഖ്ല ഹെഡ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സി.സി ടി.വി പരിശോധിച്ച് ഉടൻ പിടികൂടുമെന്നും ഉറപ്പു നൽകിയതോടെയാണ് മണിക്കൂറുകൾ നീണ്ട ഉപരോധം അവസാനിപ്പിച്ചത്. ജനുവരി 30നാണ് ജാമിഅ വിദ്യാർഥികൾക്കു നേരെ ആദ്യവെടിപ്പുണ്ടാകുന്നത്. തൊട്ടുപിറകെ ശനിയാഴ്ച സ്ത്രീകൾ രാപ്പകൽ സമരം നടത്തുന്ന ശാഹീൻ ബാഗിലും വെടിവെപ്പുണ്ടായി. ഈ സംഭവത്തിൽ സമരക്കാർതന്നെ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ഇതിനു പിന്നാലെയാണ് ഞായറാഴ്ച ജാമിഅയിൽ വീണ്ടും വെടിവെപ്പ് ഉണ്ടായത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും എ.സി.പി ജഗദീഷ് യാദവ് പറഞ്ഞു. അതിനിടെ, സമാധാനപരമായി പ്രതിഷേധിക്കുന്ന തങ്ങൾക്ക് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് രാപ്പകൽ സമരം നടത്തുന്ന ശാഹീൻ ബാഗിലെ സ്ത്രീകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം, തെരഞ്ഞെടുപ്പ് കമീഷൻ, ദേശീയ മനുഷ്യാവകാശ കമീഷൻ എന്നവക്ക് കത്തയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.