Posted On
date_range Updated On
date_range ശാഹീൻ ബാഗ് സമരം മുസ്ലിം രാജ്യങ്ങളുടെ ഗൂഢാലോചനയെന്ന് ബി.ജെ.പി എം.എൽ.എ
ബല്ലിയ: ശാഹീൻ ബാഗ് സമരം ഇന്ത്യയെ വിഭജിക്കാനുള്ള മുസ്ലിം രാജ്യങ്ങളുടെ ആഗോള ഗൂഢാലോചനയാണെന്ന് ബി.ജെ.പി എം.എ ൽ.എ സുരേന്ദ്ര സിങ്. മുസ്ലിം രാജ്യങ്ങളാണ് ഈ സമരം സ്പോൺസർ ചെയ്യുന്നതെന്നും സിങ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി രാജ്യത്തിെൻറ ശത്രുവാണെന്നും അദ്ദേഹത്തിെൻറ മനസ്സ് ഇന്ത്യക്ക് എതിരാണെന്നും എം.എൽ.എ കുറ്റപ്പെടുത്തി.
ഉവൈസി ഇവിടെയാണ് ജീവിക്കുന്നതെങ്കിലും അദ്ദേഹത്തിെൻറ വികാരങ്ങളും വിശ്വാസങ്ങളും പാകിസ്താന് അനുകൂലമാണ്. ഒരു ഡി.എൻ.എ പരിശോധന നടത്തിയാൽ ജിന്നയെപോലെ ഉവൈസിയും ഇന്ത്യയെ മുസ്ലിം രാജ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് മനസ്സിലാവുമെന്നും സുരേന്ദ്ര സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.