കശ്മീരിലും ഡൽഹിയിലും സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ

ശ്രീനഗർ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക സംഘർഷത്തിനിടയിൽ വിദ്യാർഥികളുടെ സുരക്ഷക്ക് മുൻഗണന നൽകി ഡൽഹിയിലെ നിരവധി സ്വകാര്യ സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക് മാറുന്നു. വസന്ത് കുഞ്ചിലെ ഡൽഹി പബ്ലിക് സ്കൂൾ (ഡി.പി.എസ്), പശ്ചിമ് വിഹാറിലെ ഇന്ദ്രപ്രസ്ഥ വേൾഡ് സ്കൂൾ, മോഡൽ ടൗണിലെ ക്വീൻ മേരി സ്കൂൾ തുടങ്ങിയ സ്കൂളുകൾ വെർച്വൽ ക്ലാസുകൾ തെരഞ്ഞെടുത്തുവെന്ന് അധികൃതർ അറിയിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്ന് ഇന്ദ്രപ്രസ്ഥ വേൾഡ് സ്കൂൾ പ്രിൻസിപ്പൽ ശിഖ അറോറ പറഞ്ഞു.

സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് ക്ലാസുകൾ ഓൺലൈനായി നടത്തിയതെന്ന് വസന്ത് കുഞ്ചിലെ ഡി.പി.എസ് പ്രിൻസിപ്പൽ ദീപ്തി വോറ പറഞ്ഞു. അതേസമയം, ക്വീൻ മേരി സ്കൂൾ പ്രിൻസിപ്പൽ അനുപമ സിങ് വിദ്യാർഥികളുടെ ഹാജർ കുറവാണെന്ന് റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇന്ന് സ്കൂളുകൾ അടച്ചിടാൻ ഔദ്യോഗികമായി ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥൻ അറിയിച്ചു.

അതിർത്തിയിലെ സംഘർഷം വർധിച്ചതിനെത്തുടർന്ന് ഡൽഹി അതീവ ജാഗ്രത പാലിക്കുകയും എല്ലാ സർക്കാർ ജീവനക്കാരുടെയും അവധികൾ റദ്ദാക്കുകയും ചെയ്തു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം കാരണം കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർബന്ധിതരായതോടെ നിരവധി സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയിട്ടുണ്ട്. മുൻകരുതൽ നടപടിയായി മേയ് ഏഴ് മുതൽ സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്.

Tags:    
News Summary - Several schools in Kashmir, Delhi switch to online mode amid border tensions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.