ന്യൂഡൽഹി: അതിശൈത്യത്തിൽ വിറങ്ങലിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ഒരാഴ്ചക്കിടെ കൊടുംതണുപ്പിൽ മരിച്ചവരുടെ എണ്ണം 98 ആയി. 1.9 ഡിഗ്രി സെല്‍ഷ്യസാണ് ഡൽഹിയിൽ ഇന്ന് രേഖപ്പെടുത്തിയ കുറഞ്ഞ താപനില. യു.പി കാൺപൂരിൽ രക്തസമ്മർദം വർധിച്ചും രക്തം കട്ടപിടിച്ചും ഇന്നലെ മാത്രം 14 പേർ മരിച്ചു. 44 പേർ ചികിത്സയിലിരിക്കെയും 54 പേർ ആശുപത്രിയിൽ എത്തും മുമ്പെയുമാണ് മരിച്ചത്. 333 പേർ ചികിത്സ തേടി. വിറ്റാമൻ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാനും ചെറുചൂടുള്ള പാനീയങ്ങൾ കുടിക്കാനും ആരോഗ്യ വിദഗ്‌ധർ നിർദേശം നൽകിയിട്ടുണ്ട്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രണ്ട് ദിവസം കൂടി അതി ശൈത്യവും ശക്തമായ മൂടൽ മഞ്ഞും തുടരുമെന്നാണ് കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാഴ്ചപരിധി കുറഞ്ഞതോടെ 50 ഓളം ട്രെയിനുകളും 30 ഓളം വിമാനങ്ങളും വൈകി. കൂടാതെ യു.പി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങൾ ശൈത്യകാല അവധി നീട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.