ഈസ്റ്റ് ഗോദാവരി (ആന്ധ്രപ്രദേശ്): ആന്ധ്രപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിൽ ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കനാലിലേക്ക് മറിഞ്ഞ് ഏഴുപേർ മരിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. ദേവരപ്പള്ളി ഗ്രാമത്തിന് സമീപം കശുവണ്ടിയും എട്ടുയാത്രക്കാരുമായി ജംഗ്റെഡ്ഡിഗുഡെമിൽ നിന്ന് വരികയായിരുന്ന ട്രക്ക് റോഡിൽ നിന്ന് തെന്നി കനാലിലേക്ക് മറിയുകയായിരുന്നു. .
കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് വാഹനം മറിയാൻ ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.
ലോറിയുടെ മുകളിൽ ഇരുന്ന ഏഴുപേരും സംഭവസ്ഥലത്തുവെച്ച് മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ കൊവ്വൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജി.ദേവ കുമാർ പറഞ്ഞു.
അപകടത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും അപകടത്തിൽ പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.