ജുവൻ ജോസ്
കൊച്ചി: എറണാകുളം സ്വദേശിയായ നിയമ വിദ്യാർഥിയെ കൊൽക്കത്തയിൽ ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി കോർപറേഷൻ 33ാം ഡിവിഷനിൽ പാലാരിവട്ടം പഴശ്ശി ലൈനിൽ ജെബിൻ ജോസിന്‍റെ ഏക മകൻ ജുവൻ ജോസാണ് (19) മരിച്ചത്. കൊൽക്കത്തയിലെ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് ജൂറിഡിക്കൽ സയൻസസിലെ (എൻ.യു.ജെ.എസ്) ഒന്നാം വർഷ എൽ.എൽ.ബി വിദ്യാർഥിയാണ്. പ്ലസ്ടു പാസായ ജുവൻ ക്ലാറ്റ് പ്രവേശന പരീക്ഷ എഴുതി പ്രവേശനം കിട്ടിയതിനെത്തുടർന്ന് ഏതാനും മാസം മുമ്പാണ് കൊൽക്കത്തയിലേക്ക് പോയത്.
എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കുന്ന ജുവൻ ഞായറാഴ്ച രാത്രി ഏഴരക്കും വിളിച്ചിരുന്നതായും തിങ്കളാഴ്ച പുലർച്ചെ അഞ്ചരക്ക് കൂട്ടുകാരുമായി സംസാരിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. രാവിലെ ആറരയോടെ ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. പിതാവ് ജെബിനും അടുത്ത ബന്ധുക്കളും കൊൽക്കത്തയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പഠനത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും വളരെ സാമർഥ്യം പുലർത്തിയിരുന്ന ജുവൻ, എൻ.യു.ജെ.എസിൽ പ്രവേശനം ലഭിച്ചതിൽ ഏറെ സന്തോഷവാനായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. എൻ.യു.ജെ.എസ് കൾച്ചറൽ കമ്മിറ്റി അംഗവുമായിരുന്നു. ജസീനയയാണ് മാതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.