ന്യൂഡല്‍ഹി: ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം സീറ്റ് ഉറപ്പാക്കാനുള്ള വനിതാ സംവരണ ഭേദഗതി ബില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കാൻ ചേരുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി എം.പിമാർക്ക് കോൺഗ്രസ് വിപ്പ് നൽകി. ഏപ്രിൽ 16 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ എം.പിമാര്‍ ലോക്സഭയില്‍ ഉണ്ടായിരിക്കണമെന്ന് നിർദേശിച്ച് മൂന്നുവരി വിപ്പാണ് നല്‍കിയിട്ടുള്ളത്.
ഏപ്രില്‍ 16, 17, 18 ദിവസങ്ങളില്‍ ലോക്സഭയില്‍ വളരെ പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചക്കും വോട്ടെടുപ്പിനും പരിഗണിക്കും. അന്നേദിവസങ്ങളില്‍ ലോക്സഭയിലെ എല്ലാ കോണ്‍ഗ്രസ് അംഗങ്ങളും രാവിലെ 11 മുതല്‍ സഭയിലുണ്ടാകണം. പാര്‍ട്ടി നിലപാടിനെ പിന്തുണക്കണമെന്നും ഇതു വളരെ പ്രധാനപ്പെട്ടതാണെന്നും വിപ്പില്‍ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.