ശശി തരൂർ

സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കേ​ണ്ട​ത് ശ​രി​യാ​യ ച​രി​ത്രം -ശ​ശി ത​രൂ​ർ

ന്യൂ​​ഡ​​ൽ​​ഹി: ച​​രി​​ത്ര​​ത്തി​​ൽ യാ​​ഥാ​​ർ​​ഥ്യ​​ത്തി​​ന് നി​​ര​​ക്കാ​​ത്ത കാ​​ര്യ​​ങ്ങ​​ൾ തി​​രു​​കി​​ക്ക​​യ​​റ്റാ​​ൻ ശ്ര​​മം ന​​ട​​ക്കു​​ന്ന കാ​​ല​​ത്ത് ശ​​രി​​യാ​​യ ച​​രി​​ത്രം മ​​ന​​സ്സി​​ലാ​​ക്കു​​ക​​യും അ​​ത് സ​​മൂ​​ഹ​​ത്തി​​ന് മു​​ന്നി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കു​​ക​​യും ചെ​​യ്യേ​​ണ്ട​​ത് അ​​ത്യാ​​വ​​ശ്യ​​മാ​​ണെ​​ന്ന് ശ​​ശി ത​​രൂ​​ർ എം.​​പി.

‘ഇ​​ന്ത്യ​​ൻ ച​​രി​​ത്രം, സ​​മൂ​​ഹം, നാ​​ഗ​​രി​​ക​​ത എ​​ന്നി​​വ​​യി​​ൽ മു​​സ്‌​​ലിം​​ക​​ളു​​ടെ സം​​ഭാ​​വ​​ന​​ക​​ൾ’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ഇ​​ന്ത്യ​​ൻ ഹി​​സ്റ്റ​​റി ഫോ​​റം ഡ​​ൽ​​ഹി​​യി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച സെ​​മി​​നാ​​റി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ഇ​​ന്ത്യ​​യു​​ടെ നി​​ർ​​മാ​​ണ​​ത്തി​​ലും വി​​കാ​​സ​​ത്തി​​ലും ഇ​​സ്‌​​ലാ​​മും മു​​സ്‌​​ലിം​​ക​​ളും വ​​ഹി​​ച്ച മ​​ഹ​​ത്താ​​യ ച​​രി​​ത്ര​​പ​​ര​​മാ​​യ പ​​ങ്ക് അ​​വ​​ഗ​​ണി​​ക്കാ​​നാ​​വി​​ല്ലെ​​ന്ന് സെ​​മി​​നാ​​റി​​ൽ സം​​സാ​​രി​​ച്ച​​വ​​ർ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. ച​​രി​​ത്രം എ​​ന്ന​​ത് വെ​​റും വി​​വ​​ര​​ങ്ങ​​ൾ മാ​​ത്ര​​മ​​ല്ലെ​​ന്നും അ​​ത് ഭാ​​വി കെ​​ട്ടി​​പ്പ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള അ​​ടി​​ത്ത​​റ​​യാ​​ണെ​​ന്നും ജ​​മാ​​അ​​ത്തെ ഇ​​സ്‌​​ലാ​​മി അ​​ഖി​​ലേ​​ന്ത്യ അ​​ധ്യ​​ക്ഷ​​ൻ സ​​യ്യി​​ദ് സ​​ആ​​ദ​​ത്തു​​ല്ല ഹു​​സൈ​​നി പ​​റ​​ഞ്ഞു.

ച​​രി​​ത്ര​​ത്തെ വ​​ള​​ച്ചൊ​​ടി​​ക്കു​​ന്ന​​ത് ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന് അ​​പ​​ക​​ട​​മാ​​ണെ​​ന്നും ന​​മ്മു​​ടെ പൈ​​തൃ​​കം സം​​ര​​ക്ഷി​​ക്കേ​​ണ്ട​​ത് എ​​ല്ലാ​​വ​​രു​​ടെ​​യും ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​മാ​​ണെ​​ന്നും മ​​നോ​​ജ് കു​​മാ​​ർ ഝാ ​​എം.​​പി പ​​റ​​ഞ്ഞു. ച​​രി​​ത്ര​​ത്തെ മാ​​യ്ച്ചു​​ക​​ള​​യു​​ന്ന​​ത് ഒ​​രു ജ​​ന​​ത​​യു​​ടെ സ്വ​​ത്വ​​ത്തെ​​ത്ത​​ന്നെ ബാ​​ധി​​ക്കു​​മെ​​ന്ന് മു​​ൻ എം.​​പി മു​​ഹ​​മ്മ​​ദ് അ​​ദീ​​ബ് വ്യ​​ക്ത​​മാ​​ക്കി. വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ മു​​സ്‌​​ലിം​​ക​​ൾ ന​​ൽ​​കി​​യ സം​​ഭാ​​വ​​ന​​ക​​ളെ​​ക്കു​​റി​​ച്ച് ച​​രി​​ത്ര​​കാ​​ര​​ന്മാ​​ർ ഗ​​വേ​​ഷ​​ണ പ്ര​​ബ​​ന്ധ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ച്ച സ​​മ്മേ​​ള​​ന​​ത്തി​​ൽ രാ​​ജ്യ​​ത്തി​​ന്റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള ചി​​ന്ത​​ക​​രും പ​​ണ്ഡി​​ത​​രും സാ​​മൂ​​ഹി​​ക പ്ര​​വ​​ർ​​ത്ത​​ക​​രും പ​​ങ്കെ​​ടു​​ത്തു.

Tags:    
News Summary - Correct history should be presented - Shashi Tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.