കശ്​മീരിൽ യാസിൻ മാലിക്കും ജമാഅത്ത്​ നേതാക്കളും കസ്​റ്റഡിയിൽ

ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിന്​ പിറകെ ജമ്മു കശ്​മീർ ലിബറേഷൻ ഫ്രണ്ട്​ നേതാവ്​ യാസിൻ മാലിക്കിനെയും കശ്​മീർ ജമാഅത്തെ ഇസ്​ലാമി അമീർ ഡോ. അബ്​ദുൽ ഹാമിദ്​ ഫയാസ്​ ഉൾപ്പെടെയുള്ള നേതാക്കളെയും പൊലീസ്​ കസ്​റ്റഡിയിൽ എടുത്തു. വെള്ളിയാഴ്​ച അർധരാത്രിയോടെയാണ്​ സംഭവം.

വടക്ക്​ -തെക്ക്​- മധ്യ കശ്​മീരിൽ നിന്ന്​ ജമാഅത്തെ ഇസ്​ലാമിയുമായ ി ബന്ധപ്പെട്ട​ 24 പേർ അറസ്​റ്റിലാവുകയ​ും ചെയ്​തിട്ടുണ്ട്​. സംഭവത്തെ കുറിച്ച്​ പ്രതികരിക്കാൻ പൊലീസ്​ തയാറായി ട്ടില്ല.

എന്നാൽ മേഖലയിൽ അരക്ഷിതത്വം സൃഷ്​ടിക്കാൻ വേണ്ടിയുള്ള ആസൂത്രിതമായ ഗൂഢാലോചനയാണ്​ നടക്കുന്നതെന്ന്​ കശ്​മീർ ജമാഅത്തെ ഇസ്​ലാമി പ്രതികരിച്ചു. വെള്ളിയാഴ്​ച രാത്രി പൊലീസും മറ്റ്​ ഉദ്യോഗസ്​ഥരും ചേർന്ന്​ കശ്​മീരിൽ വ്യാപക റെയ്​ഡ്​ നടത്തി. സംഘടനയുടെ ഡസൻ കണക്കിന്​ സംസ്​ഥാന-ജില്ലാതല നേതാക്കളെ അറസ്​റ്റ്​ ചെയ്​തു.

ഡോ. അബ്​ദുൽ ഹാമിദ്​ ഫയാസിനു പുറമെ സംഘടനാ വക്​താവ്​ അഡ്വ. സാഹിദ്​ അലി, മുൻ സെക്രട്ടറി ജനറൽ ഗുലാം ഖ്വാദിർ ലോൺ തുടങ്ങിയവരെയും അറസ്​റ്റു ചെയ്​തതായി ജമാഅത്തെ ഇസ്​ലാമി പ്രസ്​താവനയിൽ പറയുന്നു.

കശ്​മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്​ബൂബ മുഫ്​തി പൊലീസ്​ നടപടിയിൽ കേന്ദ്ര സർക്കാറിനെ വിമർശിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഹുർറിയത്​ നേതാക്കളും ജമാഅത്തെ പ്രവർത്തകരുമുൾപ്പെടെ അറസ്​റ്റിലായിരിക്കുന്നു. ഇത്തരം ഏകപക്ഷീയമായ നടപടി എന്തിനെന്ന്​ മനസിലാക്കാൻ സാധിക്കുന്നില്ല. ഇത്​ കശ്​മീരിലെ സ്​ഥിതി മോശമാക്കാൻ മാത്രമേ സഹായിക്കൂ. എന്ത്​ നിയമപ്രകാരമാണ്​ ഇവരുടെ അറസ്​റ്റിനെ ന്യായീകരിക്കുന്നത്​? നിങ്ങൾക്ക്​ ഒരു വ്യക്​തിയെ തടവിലാക്കാം. എന്നാൽ ഒരാശയത്തെ തടവിലാക്കാൻ സാധിക്കില്ല - മുഫ്​തി ട്വീറ്റ്​ ചെയ്​തു.

​പൊലീസും അർധസൈനിക വിഭാഗവും അതിജാഗ്രതയിലാണ്​. വിഘടന വാദികളെ അടിച്ചമർത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തി​​െൻറ അടിയന്തര നോട്ടീസ്​ പ്രകാരം 100 കമ്പനി അർധ ​ൈസനിക വിഭാഗത്ത സംസ്​ഥാനത്തേക്ക്​ കൂടുതലായി നിയോഗിച്ചിട്ടുണ്ട്​.

പുൽവാമയിൽ ഭീകരാക്രമണത്തിനിരയായി 40 സി.ആർ.പി.എഫ്​ ജവാൻമാർ മരിച്ചതിനു ​എട്ടു ദിവസങ്ങൾക്ക്​ ശേഷമാണ്​ സർക്കാറി​​െൻറ നടപടി.

Tags:    
News Summary - Separatist Yasin Malik Detained In Srinagar -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.