അമരാവതി: സംസ്ഥാന പൊലീസിെൻറ രഹസ്യങ്ങൾ ഇസ്രായേൽ കമ്പനിക്ക് ചോർത്തിയ നൽകിയ ര ഹസ്യാന്വേഷണ വിഭാഗം മുൻ തലവനെ ആന്ധ്രപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തു. ഡി.ജി.പി റ ാങ്കിലുള്ള ഉദ്യോഗസ്ഥനായ എ.ബി. വെങ്കിടേശ്വര റാവുവിനെയാണ് സംസ്ഥാന പൊലീസ് മേധാ വി ഗൗതം സാവങ്ങിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്.
തെലു ഗുദേശം പാർട്ടി അധികാരത്തിലിരിക്കുേമ്പാൾ മുഖ്യമന്ത്രിയായിരുന്ന എൻ. ചന്ദ്രബാബു ന ായിഡുവിെൻറ അടുത്തയാളായിരുന്നു വെങ്കിടേശ്വര റാവു. വൈ.എസ്.ആർ കോൺഗ്രസ് അധികാരത്തിലെത്തിയതോടെ ഇദ്ദേഹം ചന്ദ്രബാബു നായിഡുവിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നാരോപിച്ച് രഹസ്യാന്വേഷണ വിഭാഗം മേധാവി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.
ആന്ധ്ര പൊലീസിനു വേണ്ടി ആകാശ നിരീക്ഷണ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള കരാർ തെൻറ മകെൻറ സ്ഥാപനമായ അക്ഷം അഡ്വാൻസ്ഡ് സിസ്റ്റത്തിന് ലഭിക്കുന്നതിനായി ഇസ്രായേൽ പ്രതിരോധ സാമഗ്രി നിർമാതാക്കളായ ആർ.ടി. ഇൻഫ്ലാറ്റബിൾസ് പ്രൈവറ്റ് ലിമിറ്റഡുമായി വെങ്കിടേശ്വര റാവു രഹസ്യധാരണയിലെത്തിയെന്നാണ് ആരോപണം.
ഇത് നിഷേധിച്ച വെങ്കിടേശ്വര റാവു, കേസിനെതിരെ നിയമപരമായ എല്ലാ മാർഗങ്ങളും തേടുമെന്നും സത്യം ജനങ്ങൾക്ക് മനസ്സിലാകുമെന്നും പറഞ്ഞു. രാഷ്്ട്രീയ വിരോധത്തിെൻറ പേരിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കുന്ന നടപടിയാണിതെന്ന് എൻ. ചന്ദ്രബാബു നായിഡു ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.