ന്യൂഡൽഹി: സെൽഫി എടുക്കുന്നതിലൂടെയുള്ള ഗുണം ഇന്ത്യക്കല്ല, മറിച്ച് ചൈനയിലെ യുവജനങ്ങൾക്കാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ചൈന ഉൽപാദന മേഖലയിലൂടെ തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുേമ്പാൾ ഇന്ത്യ തൊഴിൽ രഹിതരെ സൃഷ്ടിച്ചുകൊണ്ടിരിക്കയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ‘മേക്ക് ഇൻ ഇന്ത്യ’യിലൂടെ വാഗ്ദാനം ചെയ്ത തൊഴിൽ അവസരങ്ങൾ എവിടെയെന്നും രാഹുൽ ചോദിച്ചു. ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണൊന്ന് എടുത്തു നോക്കൂ. മേക്ക് ഇൻ ഇന്ത്യയാണോ ചൈനയാണോ എന്ന്. ചൈനീസ് നിർമിത ഫോണിൽ നിങ്ങൾ ഒാരോ ബട്ടൺ അമർത്തുേമ്പാഴും അവിടെയുള്ള ഒരു യുവാവിന് തൊഴിൽ അവസരം ലഭിക്കുകയാണ്. ചൈന സർക്കാർ 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുേമ്പാൾ ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 450 ഒാളം തൊഴിലവസരങ്ങൾ നഷ്ടമാകുന്നുവെന്നും രാഹുൽ പറഞ്ഞു.
േമാദി സർക്കാർ നടപ്പാക്കിയ ജി.എസ്.ടി ലക്ഷകണക്കിന് ചെറുകിട വ്യവസായികളെയാണ് പ്രയാസത്തിലാക്കിയതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
ഗുജറാത്തിലും ഹിമാചൽപ്രദേശിലും ജി.എസ്.ടി, നോട്ടുനിരോധനം, സാമ്പത്തിക വളർച്ച ഇടിവ് തുടങ്ങിയ മോദിസർക്കാറിനെ ബാധിച്ച വിഷയങ്ങൾ ആയുധമാക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നത്. നോട്ട് നിരോധനത്തിെൻറ വാർഷിക ദിനമായ നവംബർ എട്ട് ബുധനാഴ്ച കരിദിനമായി ആചരിക്കുമെന്നും കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.