ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജൂലൈയിൽ ഭേദഗതി ചെയ്ത അഴിമതി വിരുദ്ധനിയമപ്രകാരം സർക്കാർ ജീവനക്കാർ തങ്ങളുടെ ജോലിചെയ്യുന്നതിനു പകരമായി പൊതുജനങ്ങളിൽനിന്ന് ലൈംഗിക ആനുകൂല്യം തേടുന്നതും സ്വീകരിക്കുന്നതും കൈക്കൂലിയുടെ പരിധിയിൽപെടുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
അഴിമതി വിരുദ്ധ ഭേദഗതി നിയമം (2018) പ്രകാരം നിയമപരമായ പ്രതിഫലമല്ലാതെ സർക്കാർ ജീവനക്കാർ സ്വീകരിക്കുന്ന ഏത് ആനുകൂല്യവും കൈക്കൂലിയാണ്.
ആതിഥേയത്വം സ്വീകരിക്കുന്നതും ക്ലബ് അംഗത്വം സ്വീകരിക്കുന്നതുമെല്ലാം ഇതിൽപ്പെടും. ഇത്തരം കേസുകളെല്ലാം സി.ബി.െഎ അന്വേഷണത്തിെൻറ പരിധിയിൽപെടുത്താമെന്നും ഭേദഗതി നിയമത്തിൽ പറയുന്നു. കൈക്കൂലി നൽക്കുന്നവർക്കും ഏഴു വർഷം വരെ തടവുശിക്ഷ നൽകാനുള്ള വകുപ്പും പുതിയ നിയമത്തിലുണ്ട്. കൈക്കൂലി നൽകുന്നവരെ ശിക്ഷിക്കാൻ പഴയ അഴിമതിവിരുദ്ധ നിയമത്തിൽ വകുപ്പില്ല. 1988ൽ നിലവിൽ വന്ന അഴിമതി വിരുദ്ധ നിയമമാണ് സർക്കാർ ഭേദഗതി ചെയ്തത്. പ്രസിഡൻറിെൻറ അംഗീകാരം ലഭിച്ച ഭേദഗതി നിയമം സംബന്ധിച്ച വിജ്ഞാപനം സർക്കാർ ജൂലൈയിൽ പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.