ഖത്തർ സമുദ്ര പര്യടന കപ്പൽ യാത്രക്കാർ മംഗളൂരുവിൽ

മംഗളൂരു:ഖത്തർ തുറമുഖത്ത് നിന്ന് പുറപ്പെട്ട "സെവൻ സീസ് എക്സ്പ്ലോറർ"സമുദ്ര പര്യടന യാത്രാക്കപ്പൽ മംഗളൂരുവിലെത്തി. മാലി വഴിയായിരുന്നു സഞ്ചാരം. യാത്രക്കാരായ686 പേരും 552 ജീവനക്കാരുമാണ് കപ്പലിൽ ഉള്ളത്. 232.74 മീറ്റർ നീളമുള്ള കപ്പലിന് 55,254 ടൺ ശേഷിയുണ്ട്.

മംഗളൂരു തുറമുഖ അതോറിറ്റി ചെയർമാൻ വി.രമണയുടെ നേതൃത്വത്തിൽ കർണ്ണാടകയുടെ തനത് കലാരൂപങ്ങൾ വർണ്ണാഭമാക്കിയ ചടങ്ങിൽ വരവേൽപ്പ് നൽകി.മംഗളൂറുവിലേയും പരിസരങ്ങളിലേയും തീർത്ഥാടന കേന്ദ്രങ്ങളും ചരിത്രസ്മാരകങ്ങളും സന്ദർശിക്കാനും മാർക്കറ്റുകളിൽ പോവാനുമുള്ള വാഹന സൗകര്യങ്ങൾ ഏർപ്പെടുത്തി.മെഡിക്കൽ സംഘത്തി​െൻറ സേവനവും ലഭ്യമാക്കി.

Tags:    
News Summary - Second 'Seven Seas Explorer' cruise vessel calls at Mangaluru Port

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.