Posted On
date_range Updated On
date_range വ്യോമസേനക്ക് കരുത്തുകൂട്ടാൻ മൂന്നു റഫാൽ യുദ്ധവിമാനങ്ങൾകൂടി
ന്യൂഡൽഹി: വ്യോമസേനക്ക് കരുത്തുകൂട്ടാൻ മൂന്നു റഫാൽ യുദ്ധവിമാനങ്ങൾകൂടി ഇന്ത്യയിലെത്തി. ഫ്രാൻസിൽനിന്ന് ദീർഘദൂരം നേരിട്ട് പറന്നാണ് ബുധനാഴ്ച രാത്രിയോടെ രണ്ടാം ബാച്ച് വിമാനങ്ങൾ ഗുജറാത്തിലെ ജാംനഗർ വ്യോമതാവളത്തിലെത്തിയത്.
ഇതോടെ ആകെ എട്ടു വിമാനങ്ങൾ സേനയുടെ ഭാഗമായി. 59,000 കോടി രൂപക്ക് 36 യുദ്ധവിമാനങ്ങളാണ് കരാർ പ്രകാരം ഇന്ത്യയിലെത്തേണ്ടത്. 2023ലാണ് മുഴുവൻ വിമാനങ്ങളും എത്തുക എന്ന് വ്യോമസേന മേധാവി ആർ.കെ.എസ് ബധൂരിയ ഈയിടെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 10നാണ് ആദ്യ ബാച്ച് എത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.