ന്യൂഡൽഹി: സ്കൂളുകൾ വ്യാപാര കേന്ദ്രങ്ങളല്ലെന്ന് ഉറപ്പുവരുത്താൻ സി.ബി.എസ്.ഇയോട് ഡൽഹി ഹൈകോടതിയുടെ കർശന നിർദേശം. ചില സ്കൂളുകൾ പുസ്തകങ്ങളും യൂനിഫോമുകളും വിപണി വിലയെക്കാൾ കൂടുതൽ ഇൗടാക്കി വിൽക്കുകയാണെന്ന് കാണിച്ച് പൊതു പ്രവർത്തകനായ സുനിൽ പൊക്രിയാൽ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മീത്തൽ, ജസ്റ്റിസ് അനു മൽഹോത്ര എന്നിവരടങ്ങിയ ബെഞ്ച് സി.ബി.എസ്.ഇക്ക് ഇതു സംബന്ധിച്ച് നിർദേശം നൽകിയത്.
വിഷയത്തിൽ മുഴുവൻ സ്കൂളുകൾക്കും സി.ബി.എസ്.ഇ നേരത്തെ സർക്കുലർ അയച്ചിട്ടുണ്ടെന്നും കോടതി ഹരജിക്കാരനെ അറിയിച്ചു. പൊതു താൽപര്യമല്ല, മറിച്ച് വ്യക്തിതാൽപര്യപ്രകാരമാണ് ഹരജി സമർപ്പിച്ചതെന്ന് സി.ബി.എസ്.ഇ വാദിച്ചെങ്കിലും കോടതി അത് മുഖവിലക്കെടുത്തില്ല. സ്കൂൾ കാമ്പസിൽ ഉൽപന്നങ്ങൾ വിൽപന നടത്തുന്നത് ചട്ടലംഘനമാണെന്ന് ഒാർമിപ്പിച്ച കോടതി, ഇത് തടയാൻ കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.