കോൽക്കത്ത: നൂറു കണക്കിന് യാത്രക്കാരേയും കൊണ്ട് ഒാടിക്കൊണ്ടിരുന്ന കൊൽക്കത്ത െമട്രോയുടെ കോച്ചുകളി ലൊന്നിൽ തീപിടിത്തമുണ്ടായത് യാത്രക്കാരെ പരിഭ്രാന്തരാക്കി. റബീന്ദ്ര സദൻ-ൈമതാൻ സ്റ്റേഷനകൾക്കിടയിൽ എത്തിയപ്പോഴായിരുന്നു സംഭവം.
തിരക്കേറിയ സമയത്താണ് തീപിടിത്തമുണ്ടായതെങ്കിലും അത്യാഹിതങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അഗ്നിരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ വളരെ പെെട്ടന്ന് തീ അണച്ചിരുന്നു.
പശ്ചിമ ബംഗാൾ അഗ്നിരക്ഷാ സേനയും കൊൽക്കത്ത പൊലീസിെൻറ ദുരന്ത നിവാരണ സേനയും സംഭവ സ്ഥലത്തുണ്ടായിരുന്നു. യാത്രക്കാരെയെല്ലാം പുറത്തെത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.