ന്യൂഡൽഹി: വാഹനാപകട മരണവുമായി ബന്ധപ്പെട്ട കേസുകളിൽ നഷ്ടപരിഹാരം നിർണയിക്കുന്നതിൽ മാർഗനിർദേശങ്ങളുമായി സുപ്രീംകോടതി. മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാര തുക നിശ്ചയിക്കുേമ്പാൾ വ്യക്തി ജീവിച്ചിരുന്നാൽ കുടുംബത്തിനുണ്ടാകുമായിരുന്ന നേട്ടം, അദ്ദേഹത്തിെൻറ പ്രായം, വരുമാനം, ജോലിയുടെ സ്വഭാവം എന്നിവ കണക്കിലെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ച് ഉത്തരവിട്ടു.
മരിച്ച വ്യക്തി സ്വയംതൊഴിൽ ചെയ്യുന്നയാളായാലും സ്വകാര്യമേഖലയിൽ നിശ്ചിത ശമ്പളത്തിന് ജോലി ചെയ്യുന്നയാളായാലും അസംഘടിത മേഖലയിലായാലും മേൽപറഞ്ഞ കാര്യങ്ങൾ പരിഗണിക്കണം. 40 വയസ്സിൽ താഴെയുള്ള സ്ഥിരജോലിക്കാരനാണെങ്കിൽ ഭാവിവരുമാനം കണക്കുകൂട്ടുേമ്പാൾ യഥാർഥ വരുമാനത്തിെൻറ 50 ശതമാനം അധികമായി ചേർക്കണം. വ്യക്തി 40 മുതൽ 50 വരെ വയസ്സുള്ളയാളാണെങ്കിൽ യഥാർഥ വരുമാനത്തിെൻറ 30 ശതമാനവും 50 മുതൽ 60 വരെ വയസ്സുള്ളയാളാണെങ്കിൽ 15 ശതമാനവും ഭാവിവരുമാനത്തിൽ അധികമായി ചേർക്കണം. യഥാർഥ ശമ്പളത്തെ നികുതി കിഴിച്ചുള്ള ശമ്പളമായാണ് പരിഗണിക്കേണ്ടെതന്ന് ജസ്റ്റിസുമാരായ എ.കെ. സിക്രി, എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
സ്ഥിരം ജോലിയുള്ളവർക്കും നിശ്ചിത ശമ്പളക്കാർക്കും സ്വയംതൊഴിലുകാർക്കും നൽകുന്ന നഷ്ടപരിഹാരത്തിൽ ആനുപാതിക അന്തരം വേണം. മരണം സംഭവിക്കുന്നതുകൊണ്ടുള്ള നഷ്ടം, സംസ്കാര ചടങ്ങിെൻറ ചെലവ് എന്നിവയിൽ ഒാരോ മൂന്നുവർഷത്തിനും ആനുപാതിക വർധന ഉണ്ടാകണം. ഒാരോ നഷ്ടത്തിനും കോടതി നിശ്ചിത തുക നിർദേശിക്കുകയും ചെയ്തു. സംസ്കാര ചെലവിന് 15,000 രൂപയാണ്.
പഞ്ചാബ്-ഹരിയാന ഹൈകോടതി ഉത്തരവിനെതിരെ നാഷനൽ ഇൻഷുറൻസ് കമ്പനി ഉൾപ്പെടെ നൽകിയ 27 ഹരജികൾ പരിഗണിക്കവേയാണ് സുപ്രധാന വിധിപ്രഖ്യാപനം നടത്തിയത്. ഇപ്പോൾ ഇൻഷുറൻസ് കമ്പനികളുടെ മാനദണ്ഡമനുസരിച്ചാണ് മിക്ക കേസുകളിലും നഷ്ടപരിഹാരം നിർണയിക്കപ്പെടുന്നത്. ഇതിനായി കേസ് നൽകുേമ്പാൾ ഇരയുടെ വയസ്സ്, വരുമാനം, ആശ്രിതരുടെ എണ്ണം എന്നീ കാര്യങ്ങൾ കൃത്യമായി സ്ഥാപിക്കണം. ഇനി സുപ്രീംകോടതി മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാവണം നഷ്ടപരിഹാര സംഖ്യ തീരുമാനിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.