മോദിക്കും അമിത്​ ഷാക്കും ക്ലീൻ ചിറ്റ്​: കോൺ​ഗ്രസി​െൻറ ഹരജി തള്ളി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതികളിൽ പ്രധാനമന്ത്രി നരേ​ന്ദ്ര മോദിക്കും ബി.ജെ.പ ി അധ്യക്ഷൻ അമിത്​ ഷാക്കും തെരഞ്ഞെടുപ്പ്​ കമീഷൻ ക്ലീൻ ചിറ്റ്​ നൽകിയതിനെതിരെ കോൺ​ഗ്രസ്​ നൽകിയ ഹരജി സുപ്രീം കേ ാടതി തള്ളി.

മോദിക്കും അമിത്​ ഷാക്കുമെതിരായ പരാതികളിൽ നടപടി സ്വീകരിക്കണമെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷന്​ എത്രയും പെട്ടന്ന്​ നിർദേശം നൽകണമെന്നായിരുന്നു ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്​. ഇരുവർക്കുമെതിരെ നടപടി സ്വീകരിക്കുന്നത്​ വൈകിപ്പിക്കുന്ന സാഹചര്യത്തിലായിരുന്നു കോൺ​ഗ്രസ്​ സുപ്രീംകോടതിയെ സമീപിച്ചത്​.

തെരഞ്ഞെടുപ്പ്​ കമീഷൻ മോദിക്കും അമിത്​ ഷാക്കും അനുകൂലമായ വിധത്തിൽ തീർപ്പുണ്ടാക്കിയ സാഹചര്യത്തിൽ ഇക്കാര്യത്തിൽ ഇനി ഇടപെടേണ്ട ആവശ്യമില്ലെന്നാണ്​ സുപ്രീംകോടതി അറിയിച്ചത്​. തെരഞ്ഞെടുപ്പ്​ കമീഷ​​​​​​െൻറ തീർപ്പിൽ എ​ന്തെങ്കിലും അതൃപ്​തി കോൺഗ്രസിനുണ്ടെങ്കിൽ അത്​ പ്രത്യേകം ഹരജിയായി കൊണ്ടുവരാനാണ് കോൺഗ്രസിനോട്​​ നിർദേശിച്ചിരിക്കുന്നത്​.

തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന വിധത്തിലുള്ള പരാമർശങ്ങൾ മോദിയും ഷായും നിരവധി തവണ നടത്തി. ഈ സാഹചര്യങ്ങളിലൊക്കെ കോൺഗ്രസ്​ കമീഷന്​ നിരന്തരം പരാതി നൽകുകയും ചെയ്​തു. എന്നാൽ ഇത്തരം പരാമർശങ്ങൾ നടത്തിയ ബി.എസ്.പി നേതാവ് മായാവതി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കെതിരെ നടപടി സ്വീകരിക്കുന്ന കമീഷൻ മോദിക്കും അമിത്​ ഷാക്കും ഇളവ്​ വരുത്തി വിവേചനം കാണിക്കുകയാണെന്നാണ്​ കോൺഗ്രസി​​​​​െൻറ പരാതി.

Tags:    
News Summary - SC Rejects Cong Plea Against Clean Chits to PM Modi-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.