ശബരിമല കേസിനു ശേഷം സി.എ.എ ഹരജികളിൽ സുപ്രീംകോടതി വാദം കേൾക്കും

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തി​​െൻറ നിയമ സാധുത ചോദ്യം ചെയ്​തുകൊണ്ടുള്ള ഹരജികളിൽ സുപ്രീംകോടതിയുടെ വാദം കേൾക്കൽ ശബരിമല കേസിലെ വാദം പൂർത്തിയാക്കിയ ശേഷമെന്ന്​ സുപ്രീംകോടതി. സി.എ.എ ഹരജികളിൽ കേന്ദ്ര സർക്കാർ നിലപാട്​ ര ണ്ട്​ ദിവസത്തിനകം നൽകുമെന്ന്​ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ചീഫ്​ ജസ്​റ്റിസ് എസ്​.എ. ബോബ്​ഡെ​ അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു.

കേസ്​ അടിയന്തര വാദം കേൾക്കലിനായി ലിസ്​റ്റ്​ ചെയ്യണമെന്ന്​ അഭ്യർഥിച്ച മുതിർന്ന അഭിഭാഷകൻ കപിൽസിബലിനോട്​ ഇക്കാര്യം ഹോളി അവധിക്ക്​ ശേഷം കോടതി ചേരുമ്പോൾ സൂചിപ്പിക്കണമെന്ന് ചീഫ്​ ജസ്​റ്റിസ്​ നിർദേശിച്ചു. ഹരജിക്കാര​ന്​ വാദം അവതരിപ്പിക്കാൻ രണ്ട്​ മണിക്കൂർ സമയം ആവശ്യമാണെന്നും കേസിൽ ചില ഇടക്കാല ഉത്തരവുകൾ വേണമെന്നും കപിൽസിബൽ ചൂണ്ടിക്കാട്ടി.

ലിസ്​റ്റ്​ ചെയ്യുന്നതിനെ കുറിച്ച്​ ശബരിമല വിഷയത്തിന്​ ശേഷം പരിഗണിക്കുമെന്ന്​ ചീഫ്​ ജസ്​റ്റിസ്​ വ്യക്തമാക്കി. ദേശീയ പൗരത്വ നിയമത്തേയും ദേശീയ പൗരത്വ പട്ടികയേയ​ും ചോദ്യം​ ചെയ്​ത്​ സമർപ്പിച്ച ഹരജികളിൽ കേന്ദ്ര സർക്കാറി​​െൻറ പ്രതികരണം തേടി സുപ്രീംകോടതി നേരത്തേ നോട്ടീസയച്ചിരുന്നു. സി.എ.എയെ അനുകൂലിച്ചും പ്രതികൂലിച്ചും നൂറു കണക്കിന്​ പരാതികളാണ്​ സുപ്രീംകോടതിയിലെത്തിയത്​.

Tags:    
News Summary - sc may hear pleas challenging citizenship amendment act after sabarimala case -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.