ന്യൂഡൽഹി: സുപ്രീംകോടതിയുടെത് ചരിത്ര വിധിയാണെന്ന് അഭിഭാഷകൻ മനു അഭിഷേക് സിങ്വി. പല പ്രധാന നിർദേശങ്ങളും വിധിയിലുണ്ട്. പ്രോടേം സ്പീക്കർക്ക് കീഴിൽ നാെള വൈകീട്ട് നാലിന് വിശ്വാസവോട്ട് നേടണമെന്നതാണ് അതിൽ പ്രധാനം. വിശ്വാസ വോട്ടിന് മുമ്പായി എല്ലാ എം.എൽ.എമാരും സത്യപ്രതിജ്ഞ ചെയ്യണമെന്നും വോെട്ടടുപ്പ് വരെ നയപരമായ ഒരു തീരുമാനവും യെദിയൂരപ്പ സ്വീകരിക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ആംഗ്ലോ-ഇന്ത്യൻ പ്രതിനിധിയെ നാമനിർദേശം ചെയ്യരുതെന്നും കോടതി പറഞ്ഞതായി സിങ്വി വ്യക്തമാക്കി.
കോടതിവിധി ഭരണഘടനയുടെ മഹത്വം ഉയർത്തിക്കാട്ടുന്നതാണെന്ന് കോൺഗ്രസ് പറഞ്ഞു. ആഘോഷിക്കപ്പെടേണ്ട വിധിയാണിത്. സുപ്രീംകോടതിയിൽ ജനങ്ങൾക്കുള്ള വിശ്വാസം ശരിയാണെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുന്നു. അധികാരം പിടിച്ചടക്കാനുള്ള ഒരു പാർട്ടിയുടെ ശ്രമത്തിന് കിട്ടിയ തിരിച്ചടിയാണ് ഇൗ വിധിയെന്നും കോൺഗ്രസ് നേതാവ് അശ്വനി കുമാർ പറഞ്ഞു.
അതേസമയം, സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും നാളെ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ തയാറാണെന്നും ബി.ജെ.പി എം.പി ശോഭ കരന്തൽജെ പറഞ്ഞു. വിശ്വാസവോട്ടിന് കോടതി നിർദേശിച്ച എല്ലാ മാനദണ്ഡങ്ങളും ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പയും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.