Posted On
date_range Updated On
date_range ആരാധനാലയങ്ങൾ സമാധാനത്തിന്‍റെ കേന്ദ്രങ്ങൾ -സാദിഖലി തങ്ങൾ
ബംഗളൂരു: ആരാധനാലയങ്ങൾ സമാധാനത്തിെൻറയും സഹവർത്തിത്വത്തിെൻറയും കേന്ദ്രങ്ങളാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഒാൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു സെൻട്രൽ കമ്മിറ്റിയും എച്ച്.എസ്.ആർ ഏരിയ കമ്മിറ്റിയും കൂടി ആന്ധ്രപ്രദേശിലെ കദ്രി താലൂക്കിലെ തുമ്മല ഗ്രാമത്തിൽ നിർമാണം പൂർത്തിയാക്കിയ മസ്ജിദ് റഹ്മ യുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു നാട്ടിലെ അറിവിെൻറയും നന്മകളുടെയും പ്രഭവകേന്ദ്രങ്ങളാവേണ്ടത് ആരാധനാലയങ്ങളാണ്. അവയുടെ പവിത്രത സംരക്ഷിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. ദൈവിക സ്മരണയിലധിഷ്ഠിതമായ ഭക്തി സാന്ദ്രമായ ജീവിതം കാഴ്ചവെച്ചാവണം ആരാധനാലയങ്ങളെ ബഹുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.