തമിഴകത്ത് ഇനി ശശികല യുഗം

ചെന്നൈ: മറിച്ചൊന്നും സംഭവിച്ചില്ല, അണ്ണാ ഡി.എം.കെ ജനറല്‍സെക്രട്ടറിക്ക് പുറമെ മുഖ്യമന്ത്രിയുമായി ശശികല പ്രഖ്യാപിക്കപ്പെട്ടതോടെ തമിഴകം ഇനി ശശികല യുഗത്തിന് സാക്ഷ്യംവഹിക്കും. ദ്രാവിഡ മണ്ണിന്‍െറ പാരമ്പര്യമായി അധികാരം ഒരാളിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്നു. പിന്‍ഗാമിയെ ചൂണ്ടിക്കാട്ടാതെയാണ് ജയലളിത മറഞ്ഞത്. പ്രത്യക്ഷമായ രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത തോഴിയായ ശശികലക്ക് ജയലളിത അണ്ണാ ഡി.എം.കെയിലും സംസ്ഥാന രാഷ്ട്രീയത്തിലും സൃഷ്ടിച്ച വിടവ് നികത്താന്‍ കഴിയുമോ എന്ന് കാലമാണ് തെളിയിക്കേണ്ടത്. 

പിന്നാമ്പുറത്തിരുന്ന് അണ്ണാ ഡി.എം.കെയെ നിയന്ത്രിച്ച പാരമ്പര്യമാണ് ശശികലക്കുള്ളത്. ആറു മാസം പിന്നിട്ട സംസ്ഥാന ഭരണം നാലര വര്‍ഷത്തോളം മുന്നോട്ട് നയിക്കേണ്ടതുണ്ട്. ജയലളിതയെ സംസ്കരിച്ച മറീന ബീച്ചിലത്തെുന്ന സാധാരണ പ്രവര്‍ത്തകരുടെ വികാരങ്ങള്‍ ശശികലക്കെതിരാണ്. എന്നാല്‍, എം.ജി.ആറിന്‍െറ മരണശേഷം ജയലളിത അനുഭവിച്ച ഒറ്റപ്പെടല്‍ ശശികലയുടെ മുന്നിലില്ല. വരുന്ന ലോക്സഭ -നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സഖ്യം ആഗ്രഹിക്കുന്ന ബി.ജെ.പി ഏത് നേതാവിനും എന്ത് സഹായം ചെയ്തും അണ്ണാ ഡി.എം.കെ സര്‍ക്കാറിനെ നിലനിര്‍ത്തും.

കേന്ദ്രസര്‍ക്കാറിന്‍െറ നീക്കങ്ങള്‍ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിലെ സഖ്യസാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ജയലളിതയുടെ മരണം മുതല്‍ സംസ്ഥാനത്ത് ഭരണപ്രതിസന്ധിയുണ്ടാകാതെ അണ്ണാ ഡി.എം.കെയെ താങ്ങിനിര്‍ത്തിയത് കേന്ദ്രമാണ്. എന്നാല്‍, പൊതുപ്രവര്‍ത്തന പാരമ്പര്യമില്ലാത്ത ഒരാള്‍ പെട്ടെന്നൊരു ദിവസം മുഖ്യമന്ത്രിയാകുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ളെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷ ഡോ. തമിഴിസൈ സൗന്ദര്‍ രാജന്‍െറ അഭിപ്രായം. അതേസമയം, ശശികലയുടെ സ്ഥാനാരോഹണം ആത്യന്തികമായി ഗുണംചെയ്യുക  ഡി.എം.കെക്കാണ്.  സ്റ്റാലിന്‍ തന്ത്രപരമായ സമീപനമാണ് ഈ വിഷയത്തില്‍ സ്വീകരിച്ചിട്ടുള്ളത്.

അണ്ണാ ഡി.എം.കെയിലെ പുറത്തുവരാത്ത അഭിപ്രായവ്യത്യാസങ്ങള്‍ അനുകൂലമാക്കാന്‍ അവര്‍ പ്രത്യക്ഷത്തില്‍ ശ്രമിച്ചിട്ടില്ല. ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ഇല്ലാത്ത ശശികലയുടെ കടന്നുവരവ് സ്വാഭാവികമായി അണ്ണാ ഡി.എം.കെയുടെ തളര്‍ച്ചക്കായിരിക്കും വഴിയൊരുക്കുക എന്ന് ഡി.എം.കെ നേതൃത്വം കണക്കുകൂട്ടുന്നു. ശശികല മുഖ്യമന്ത്രിയാകുമെന്ന് വ്യക്തമായപ്പോള്‍ പന്നീര്‍സെല്‍വത്തിന് പിന്തുണ നല്‍കി കഴിഞ്ഞ ദിവസം സ്റ്റാലിന്‍ പ്രസ്താവന ഇറക്കിയിരുന്നു. ഭരണത്തില്‍ ശ്രദ്ധിക്കാന്‍ അദ്ദേഹം ഉപദേശിച്ചു.

നിയമസഭ നേതാവായി ശശികലയെ തെരഞ്ഞെടുത്ത ഉടന്‍ സ്റ്റാലിന്‍െറ അഭിപ്രായം ശശികലയുടെ വ്യക്തിത്വത്തെ ചോദ്യംചെയ്യുന്നതായിരുന്നു. പാര്‍ട്ടിയിലും സര്‍ക്കാറിലും ജയലളിത, ശശികലയെ പിന്‍ഗാമിയാക്കിയിട്ടില്ളെന്നും ഇത് തമിഴ്ജനതക്ക് എങ്ങനെ ഉള്‍ക്കൊള്ളാനാകുമെന്നും അദ്ദേഹം ചോദിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ ഇത് വ്യക്തമാകുമെന്ന് മക്കള്‍ നല കൂട്ടണിയിലെ സി.പി.ഐ, സി.പി.എം സെക്രട്ടറിമാര്‍ അഭിപ്രായപ്പെട്ടപ്പോള്‍ സഖ്യത്തിലെ വിടുതലൈ ചിറുതൈകള്‍ കക്ഷി അധ്യക്ഷന്‍ തിരുമാളവന്‍ സ്വാഗതം ചെയ്തു.  

Tags:    
News Summary - SASIKALA.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.