അഞ്ച് മുറികൾ, പ്രത്യേക പാചകക്കാരി; ശശികലക്ക്​ ജയിലിൽ പഞ്ചനക്ഷത്ര സൗകര്യം

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന അണ്ണാ ഡി.എം.കെ മുൻ ജനറൽ സെക്രട്ടറി വി.ക െ. ശശികലക്ക്​ ലഭിക്കുന്നത് പഞ്ചനക്ഷത്ര സൗകര്യം; വി.ഐ.പി പരിഗണന. വിവരാവകാശ പ്രവർത്തകൻ നരസിംഹ മൂർത്തി നൽകിയ അപേക് ഷക്ക്​ ലഭിച്ച മറുപടിയിലാണ്​ ഇക്കാര്യമുള്ളത്​. അഞ്ച് മുറികൾ, പ്രത്യേക പാചകക്കാരി, അടുക്കള, വേണ്ടുവോളം സന്ദർശക ർ തുടങ്ങി എല്ലാ ആനുകൂല്യങ്ങളുമായാണ് ശശികലയുടെ ജയിൽവാസമെന്നാണ്​ 295 പേജുള്ള വിവരാവകാശ രേഖയിലുള്ളത്.

ശശികലക്കെതിരെ സമാന കണ്ടെത്തലുമായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥ ഡി. രൂപ നേരത്തേ രംഗത്തെത്തിയിരുന്നു. അന്ന്​ അവർ നൽകിയ അന്വേഷണ റിപ്പോർട്ടാണ്​ വിവരാവകാശ നിയമപ്രകാരം ഇപ്പോൾ പുറത്തുവന്നത്​.

രണ്ടുകോടി കൈക്കൂലി നൽകിയാണ് ശശികല വി.ഐ.പി പരിഗണന സ്വന്തമാക്കിയതെന്നും ത​​​​െൻറ മേലുദ്യോഗസ്ഥനായ ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് എച്ച്.എൻ. സത്യനാരായണ റാവുവിന്​ ഇതിൽ പങ്കുണ്ടെന്നും അവർ ആരോപിച്ചിരുന്നു. എന്നാൽ ഇതിനു പിന്നാലെ ഡി. രൂപയെ സ്ഥലംമാറ്റി. സൗകര്യങ്ങൾ അനധികൃതമായാണ്​ നേടിയതെന്ന്​ പിന്നീട് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്​തു. ത​​​​െൻറ കണ്ടെത്തല​ുകൾ ശരിവെച്ചതിൽ സന്തോഷമു​െണ്ടന്ന്​ അവർ വാർത്ത ഏജൻസിയോട്​ പ്രതികരിച്ചു.
ജയിലിലെ നാലു മുറികളിലെ വനിത തടവുകാരെ മാറ്റിയാണ് 2017 ഫെബ്രുവരി 14 മുതൽ‌ ശശികലക്ക്​ അഞ്ച്​ മുറികൾ ഒരുക്കിയത്​.

ജയിലിൽ പ്രത്യേകം ഭക്ഷണം പാകം ചെയ്യാൻ അനുമതിയില്ലെങ്കിലും ശശികലക്ക്​ ഭക്ഷണം പാകംചെയ്യാൻ തടവുകാരിയെ നിയോഗിച്ചു. ജയിൽ നിയമവും രീതികളും മറികടന്ന് അവരെ കാണാൻ സംഘമായാണ് ആ​െളത്തുന്നത്. മുറിയിലെത്തുന്നവർ മൂന്നുനാല്​ മണിക്കൂർ ജയിലിൽ ചെലവഴിക്കാറുണ്ടെന്ന്​ നരസിംഹ മൂർത്തി പറഞ്ഞു.

Tags:    
News Summary - Sasikala jayalalitha -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.