ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യക്കെതിരെ മൊഴി നൽകിയതിന് ബി.ജെ.പി സർക്കാറിെൻറ പ്ര തികാരത്തിനിരയായി കസ്റ്റഡി കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷ ഏറ്റുവാങ്ങിയ െഎ .പി.എസ് ഒാഫിസർ സഞ്ജീവ് ഭട്ടിന് നിയമസഹായവുമായി പ്രമുഖ അഭിഭാഷക അഡ്വ. ദീപിക സി ങ് രജാവത്. സഞ്ജീവ് ഭട്ടിെൻറ കേസുമായി ബന്ധപ്പെട്ട ഫയലുകൾ പഠിക്കുന്നതിന് താൻ അഹ്മദാബാദിലേക്ക് പോകുന്നുണ്ടെന്നും ഭാര്യ ശ്വേത ഭട്ടിനെയും മകൻ ശാന്തനു ഭട്ടിനെയ ും ചേർത്തുനിർത്തി ദീപിക സിങ് ‘മാധ്യമ’ത്തോടു പറഞ്ഞു.
കഠ്വയിലെ പെൺകുട്ടിയുട െ നീതിക്കായി സുപ്രീംകോടതിയിൽ പോരാടുകയും ആ കേസിെൻറ വിചാരണ ജമ്മു-കശ്മീരിന് പു റത്തെത്തിച്ച് നീതിപൂർവകമായ വിചാരണ ഉറപ്പുവരുത്തുകയും ചെയ്ത ദീപിക സിങ് ഇൗ കേസിൽ 110 ശതമാനം വിജയപ്രതീക്ഷയുണ്ടെന്ന് പറഞ്ഞു. സഞ്ജീവ് ഭട്ടിന് അനുകൂലമായി കേസിലുണ്ടായിരുന്ന സുപ്രധാന രേഖകൾ കണാതായിട്ടുണ്ടെന്ന് ദീപിക തുടർന്നു.
അത് തിരിച്ചുപിടിക്കുന്നതിനുള്ള വഴി ആരായാൻകൂടിയാണ് അഹ്മദാബാദിൽ പോകുന്നത്. ശേഷം കേസിൽ അപ്പീൽ നൽകും. ഇൗ കേസിൽ വിചാരണ കോടതി സഞ്ജീവ് ഭട്ടിെൻറ ഭാഗം കേട്ടിട്ടില്ലെന്നും അത് പറയുന്നത് കോടതിയലക്ഷ്യമല്ലെന്നും ദീപിക സിങ് പറഞ്ഞു.
ന്യൂഡൽഹി പ്രസ്ക്ലബിൽ എൻ.സി.എച്ച്.ആർ.ഒ സംഘടിപ്പിച്ച ആക്ടിവിസ്റ്റുകളുടെ സംഗമത്തിനെത്തിയതായിരുന്നു മൂവരും. ഇൗ പോരാട്ടത്തിൽ താനും സഞ്ജീവും ഇതുവരെ ഭയന്നിട്ടിെല്ലന്നും അമിത് ഷാ ആഭ്യന്തരമന്ത്രിയായാലും പോരാട്ടം തുടരുമെന്നും ശ്വേത ഭട്ട് പറഞ്ഞു. സഞ്ജീവ് ജയിലിലായിട്ടും പീഡനം തുടരുകയാണ്. തങ്ങളെ വാഹനമിടിച്ച് കൊലപ്പെടുത്താൻ നോക്കിയ ട്രക്കിന് നമ്പറും ഡ്രൈവർക്ക് ലൈസൻസുമില്ലായിരുന്നു. കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷക്ക് കോടതി വിധിയുണ്ടായിട്ടും അത് നിഷേധിച്ചു.
സഞ്ജീവിനെ ജയിലിൽ കാണാൻപോലും അനുവദിക്കാതെ തിരിച്ചയക്കും. രാവിലെ പോയാൽ വൈകുന്നേരം വരാൻ പറയും. കേരളത്തിൽനിന്ന് വലിയ പിന്തുണയാണ് സഞ്ജീവിന് ലഭിച്ചതെന്നും ജനങ്ങൾ െഎക്യദാർഢ്യം പ്രഖ്യാപിച്ച് റാലി നടത്തിയെന്നും ശ്വേത പറഞ്ഞു. എല്ലാവരും ഫോൺ ചെയ്യുന്നുണ്ടെങ്കിലും ഭയം തോന്നുന്നതുകൊണ്ട് അനുകൂലിച്ച് പരസ്യമായി വരാൻ തയാറാകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
സഞ്ജീവിെൻറ മാനുഷിക മുഖംകൊണ്ടാണ് അദ്ദേഹത്തെ ശിക്ഷിച്ചേപ്പാൾ 10 ജയിൽപുള്ളികൾ ആത്മഹത്യ ചെയ്യാനൊരുങ്ങിയതെന്ന് പ്രഫ. നന്ദിനി സുന്ദർ ചൂണ്ടിക്കാട്ടി. ജയിലിനകത്തും നീതിക്കായി പോരാടി തടവുപുള്ളികൾക്ക് മാന്യമായ ഭക്ഷണവും പരിചരണവും നേടിക്കൊടുത്ത മനുഷ്യത്വംകൊണ്ടായിരുന്നു അതെന്നും അവർ പറഞ്ഞു.
സഞ്ജീവ് ഭട്ടിനോട് ചെയ്ത അനീതിയെ ജനം ചോദ്യംചെയ്യണമെങ്കിൽ അവരെ ബോധവാന്മാരാക്കണമെന്ന് മകൻ ശാന്തനു ഭട്ട് പറഞ്ഞു. എൻ.സി.എച്ച്.ആർ.ഒ വൈസ് ചെയർപേഴ്സൻ അഡ്വ. കെ.പി. മുഹമ്മദ് ശരീഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.