രാജ്യത്തെ അഞ്ചുകോടി വനിതകൾക്ക്​ ഒരു രൂപക്ക് സാനിറ്ററി പാഡ്​: പ്രധാനമന്ത്രിക്ക്​ ട്വിറ്ററിൽ കൈയ്യടി

ന്യൂഡൽഹി: വനിതാ ശാക്തീകരണത്തിനായി സർക്കാർ നടത്തിയ പ്രവർത്തനങ്ങളെ എണ്ണിപ്പറഞ്ഞ്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ​ ചെങ്കോട്ടയിൽ നിന്ന് തുടർച്ചയായ ഏഴാം തവണയും സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയ പ്രധാനമന്ത്രി, സ്​ത്രീക ളുടെ ആരോഗ്യ​ത്തിനും ക്ഷേമത്തിനും വേണ്ടി നടപ്പാക്കിയ പദ്ധതികളെ കുറിച്ച്​ വിശദീകരിച്ചു. ആർത്തവദിന ശുചിത്വത്തിനായി ഒരു രൂപക്ക്​ സാനിറ്ററി പാഡുകൾ ലഭ്യമാക്കിയെന്ന പ്രധാനമന്ത്രിയുടെ പരാമർശം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

''സർക്കാറിന്​ രാജ്യത്തെ സ്​ത്രീകളുടെ ആരോഗ്യത്തിൽ ഉത്‌കണ്‌ഠയുണ്ട്​. ശ്രദ്ധാലുവാണ്. 6,000 ജനൗഷദി കേന്ദ്രങ്ങളിലൂടെ അഞ്ചു ​കോടി സ്ത്രീകൾക്ക് ഒരു രൂപ നിരക്കിൽ

സാനിറ്ററി പാഡുകൾ ലഭ്യമാക്കി. കൂടാതെ, നിർധനരായ ​െപൺകുട്ടികളുടെ വിവാഹങ്ങൾക്കായി പണം കണ്ടെത്തി ​ചെലവഴിക്കുന്നതിന്​ കമ്മിറ്റികളെ നിയോഗിച്ചിട്ടുണ്ട്​''. -പ്രധാനമന്ത്രി പറഞ്ഞു.

വനിതാ ശാക്തീകരണത്തിനായി സർക്കാർ നിരന്തരം പ്രയത്​നിച്ചു. ഇന്ന്​ നാവികസേനയും വ്യോമസേനയും സ്ത്രീകളെ യുദ്ധത്തിൽ പങ്കെടുപ്പിക്കുന്നു. നിരവധി സ്ത്രീകൾ നേതാക്കളായി ഉയർന്നുവന്നു. മുത്തലാഖ് നിയമം നിർത്തലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ അഭിസംബോധന ചെയ്​തുള്ള പ്രസംഗത്തിനിടെ പ്രധാനമന്ത്രി ആർത്തവത്തെക്കുറിച്ച് സംസാരിക്കുന്നത് അപൂർവമാണെന്നും വിലക്കുറവിൽ സാനിറ്ററി പാഡുകൾ ലഭ്യമാക്കിയത്​ ഗ്രാമീണ സ്​ത്രീകൾക്ക്​ വളരെ ഉപകാരപ്രദമായ പദ്ധതിയായിരുന്നുവെന്നും നിരവധിപേർ സോഷ്യൽമീഡയയിലൂടെ അഭിപ്രായ​െപ്പട്ടു.

ആർത്തവ ശുചിത്വത്തിനായി കുറഞ്ഞ വിലയിൽ പാഡുകൾ വിതരണം ചെയ്യാനുള്ള സർക്കാർ തീരുമാനം ധീരമാണെന്നും സാനിറ്ററി നാപ്കിൻസിനെക്കുറിച്ച് ചെങ്കോട്ടയുടെ കവാടങ്ങളിൽ നിന്ന് സംസാരിക്കുന്ന പ്രധാനമന്ത്രി പുരോഗമന സാമൂഹിക മാറ്റത്തെ സൂചിപ്പിക്കുന്നുവെന്നും ചിലർ കുറിച്ചു.

കോവിഡ്​ വ്യാപനത്തി​െൻറ സാഹചര്യത്തിൽ ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടയിൽ പ്രധാനമന്ത്രി മോദി രാജ്യത്തെ അഭിസംബോധന ചെയ്ത്​ ഒരു മണിക്കൂറോളം സംസാരിച്ചു.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.