തറാവീഹ് കഴിഞ്ഞിട്ട് വന്നാൽ മതി, തഹജ്ജുദിനും സൗകര്യമുണ്ട് -നമസ്കാരത്തിന് പ്രാധാന്യം നൽകണമെന്ന് ആരാധകരോട് സാനിയ

ഹൈദരാബാദ്: ടെന്നിസ് താരം സാനിയ മിർസ റമദാൻ എക്സ്പോയിൽ പ്രസംഗിക്കുന്നതിനിടെ നമസ്കാരം കഴിഞ്ഞിട്ട് ഇങ്ങോട്ട് വന്നാൽ മതിയെന്ന് പറഞ്ഞത് സമൂഹമാധ്യമങ്ങളിൽ വൈറലായി. ‘ദഅവത്തേ റമദാൻ’ എന്ന പേരിൽ സാനിയയുടെ സഹോദരി അനം മിർസയുടെ നേതൃത്വത്തിലാണ് ഹൈദരാബാദിൽ എക്സ്പോ സംഘടിപ്പിച്ചത്.

എക്സ്പോ സന്ദർശിക്കാനെത്തിയ സാനിയ മിർസ, തന്നെ കണ്ട് തടിച്ചുകൂടിയ ആരാധകരോട് സംസാരിക്കവെയാണ് നമസ്കാരത്തെക്കുറിച്ച് പറഞ്ഞത്. ‘ആരാധനകളും നിർവഹിക്കണം. തറാവീഹ് നമസ്കാരത്തിലും പങ്കെടുക്കണം. തറാവീഹിന് മുമ്പ് ഇങ്ങോട്ട് വരരുത്. ഇവിടെ തഹജ്ജുദ് നമസ്കാരത്തിനുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്...’ -സാനിയ പറഞ്ഞു.

മാർച്ച് 27 മുതൽ ഏപ്രിൽ 10 വരെ ഗുഡിമൽകാപൂരിൽ കിങ് പാലസിലാണ് എക്സ്പോ നടക്കുന്നത്. ഹലീം അടക്കം റമദാൻ സ്പെഷൽ വിഭങ്ങളടക്കം വിവിധതരം ഭക്ഷണങ്ങൾ, തുണിത്തരങ്ങൾ, ആഭരണങ്ങൾ, വിവിധ ഉത്പന്നങ്ങളെല്ലാം എക്സ്പോയിൽ ഒരുക്കിയിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സാനിയ മിർസയെ ഹൈദരാബാദിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതായി വാർത്ത വന്നിരുന്നു. എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിക്കെതിരെ സാനിയയെ ഇറക്കാനാണ് നീക്കം. ​എ.ഐ.എം.ഐ.എമ്മിന്റെ ഉറച്ച മണ്ഡലമാണ് ഹൈദരാബാദ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം കാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനാണ് സാനിയയുടെ പേര് നിർദേശിച്ചത് എന്നാണ് സൂചന.

Tags:    
News Summary - sania mirza to fans about importance of prayer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.