ന്യൂഡൽഹി: വിദേശരാജ്യങ്ങളിൽ മരണമടയുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ കേന്ദ്ര സർക്കാറിന്‍റ െ അനുമതി. ആരോഗ്യ മന്ത്രാലയത്തിന്‍റെയും വിദേശകാര്യ വകുപ്പിന്‍റെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഉത്തര വിൽ പറയുന്നു. ശനിയാഴ്ച വൈകീട്ടാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് വേണം മൃതദേഹങ്ങൾ കൊണ്ടുവരാൻ. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം കൊണ്ടുവരാൻ സാധിക്കില്ല. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ എമിഗ്രേഷൻ വിഭാഗം ഡയറക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
യു.എ.ഇയിൽ മരിച്ച മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ച ശേഷം തിരിച്ചയച്ച നടപടി ഏറെ വിവാദമായിരുന്നു. വിമാനത്തില്‍ നിന്ന് ഇറക്കാന്‍ പോലും അനുവദിക്കാതെ മൃതദേഹങ്ങള്‍ തിരിച്ചയക്കുകയായിരുന്നു.
ജഗസീര്‍ സിംങ്, സഞ്ജീവ് കുമാര്‍, കമലേഷ് ഭട്ട് എന്നിവരുടെ മൃതദേഹങ്ങളാണ് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും അബൂദബിയിലേക്ക് തന്നെ തിരിച്ചെത്തിച്ചത്. മരിച്ചവരുടെ ബന്ധുക്കള്‍ വിമാനത്താവളത്തില്‍ എത്തി കരഞ്ഞ് അപേക്ഷിച്ചിട്ടും അധികൃതർ കനിഞ്ഞില്ലെന്ന് ആക്ഷേപമുണ്ട്.
മൃതദേഹങ്ങൾ നാട്ടിലെത്തിച്ച ശേഷം തിരിച്ചയച്ച നടപടി വേദനാജനകമാണെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കപൂര്‍ അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.