ഹൈദരാബാദ്: മുൻ എം.എൽ.എ കെ. സാംബശിവറാവു സി.പി.ഐ തെലങ്കാന സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പല്ല വെങ്കിട്ട റെഡ്ഡി സ്ഥാനാർഥിയായി രംഗത്തെത്തിയതോടെയാണ് മത്സരത്തിന് കളമൊരുങ്ങിയത്.
സാംബശിവറാവു 59 വോട്ട് നേടി. റെഡ്ഡിക്ക് 45 വോട്ട് മാത്രമേ ലഭിച്ചുള്ളു. സാംബശിവറാവു നിലവിൽ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. നിലവിലെ സംസ്ഥാന സെക്രട്ടറി ചാഡ വെങ്കിട്ട റെഡ്ഡിയുടെ പിന്തുണ പല്ല വെങ്കിട്ട റെഡ്ഡിക്കായിരുന്നു.
മുനുഗോഡ് നിയമസഭ സിറ്റിലേക്ക് വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാനം ഭരിക്കുന്ന തെലങ്കാന രാഷ്ട്ര സമിതി സ്ഥാനാർഥിക്ക് സി.പി.ഐയും സി.പി.എമ്മും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.