പൊലീസ് സ്റ്റേഷനിൽ ബി.ജെ.പി നേതാവിന്റെ ഭർത്താവിനെ പൊതിരെ തല്ലി എസ്.പി എം.എൽ.എ; വിഡിയോ വൈറൽ

അമേത്തി: പൊലീസ് സ്റ്റേഷനിൽ സമാജ്‍വാദി എം.എൽ.എയുടെ നേതൃത്വത്തിൽ ബി.ജെ.പി നേതാവിന്റെ ഭർത്താവിന് മർദനം. ഉത്തർപ്രദേശിലെ അമേത്തി ജില്ലയിലെ ഗൗരിഗഞ്ച് കോത്ത്‍വാലി പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. സമാജ്‍വാദി പാർട്ടി എം.എൽ.എ രാകേഷ് പ്രതാപ് സിങ്ങിന്റെ നേതൃത്വത്തിൽ ബി.ജെ.പി നേതാവ് രശ്മി സിങ്ങിന്റെ ഭർത്താവ് ദീപക് സിങ്ങിന് നേരെയായിരുന്നു ​മർദനം. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

നിരവധി പൊലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു അടി നടന്നത്. താനും അനുയായികളും പൊലീസ് സ്റ്റേഷനിൽ പ്രതിഷേധം നടത്തുന്നതിനിടെ എത്തിയ ദീപക് സിങ്ങും സുഹൃത്തുക്കളും പരിഹസിക്കുകയും തന്റെ അനുയായികളെ മർദിക്കുകയും ചെയ്തെന്നും എന്നാൽ, പൊലീസ് നടപടിയെടുത്തില്ലെന്നും ഇതാണ് പ്രകോപനത്തിനിടയാക്കിയതെന്നും രാകേഷ് പ്രതാപ് സിങ് ആരോപിച്ചു. പൊലീസുകാർ ഇരു സംഘത്തെയും പിടിച്ചു മാറ്റിയതോടെയാണ് സംഘർഷം അവസാനിപ്പിച്ചത്. ഇരുവർക്കുമെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

Tags:    
News Summary - Samajwadi Party MLA thrashes BJP leader's husband in police station in UP’s Amethi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.