യോഗി പ്രചാരണം നടത്തിയ ഭൂരിപക്ഷം സീറ്റുകളിലും ബി.ജെ.പി തോറ്റു

ന്യൂഡൽഹി: അഞ്ച്​ സംസ്ഥാനങ്ങളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ പ്രചാരണം നട ത്തിയ ഭൂരിപക്ഷം മണ്ഡലങ്ങളിലും ബി.ജെ.പിക്ക്​ തോൽവി. സ്​റ്റാർ കാമ്പയിനറായ യോഗി പ്രചാരണം നടത്തിയ മണ്ഡലങ്ങളിൽ 50 ശതമാനത്തിലും ബി.ജെ.പി തോൽവി രുചിച്ചു. പല സിറ്റിങ്​ സീറ്റുകളിലും യോഗി ആദിത്യനാഥ്​ എത്തിയിട്ടും ബി.ജെ.പിക്ക്​ ജയിക്കാനായില്ല.

കഴിഞ്ഞ രണ്ട്​ മാസത്തിനിടെ ചത്തീസ്​ഗഢ്​, മധ്യപ്രദേശ്​, തെലങ്കാന രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ 70 റാലികളിലാണ്​ യോഗി പ്രസംഗിച്ചത്​. പ്രധാനമന്ത്രി നരേന്ദ്രമോദി പോലും ഇത്രയും റാലികളിൽ സംസാരിച്ചിരുന്നില്ല. മധ്യപ്രദേശിൽ യോഗി പ്രചാരണം നടത്തിയ 21 സീറ്റുകളിൽ 15 എണ്ണത്തിൽ മാത്രമാണ്​ ബി.ജെ.പിക്ക്​ ജയിക്കാനായത്​. രാജസ്ഥാനിൽ യോഗിയെത്തിയ 22 സീറ്റുകളിൽ 11 എണ്ണത്തിൽ മാത്രമാണ്​ ബി.ജെ.പി​ ജയിച്ചത്​.

ഹിന്ദുത്വ രാഷ്​ട്രീയത്തിലും രാമക്ഷേത്രത്തിലും ഉൗന്നിയിരുന്നു യോഗിയുടെ പ്രചാരണം. എന്നാൽ, ഇത്തരം പ്രചാരണങ്ങളെല്ലാം നെഗറ്റീവായാണ്​ സ്വാധീനിച്ചത്​. ബി.ആർ.ഡി മെഡിക്കൽ കോളജിലെ നവജാത ശിശുക്കളുടെ മരണം, യു.പിയിലെ ക്രമസമാധാന നിലയുടെ തകർച്ച തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം ഉയർത്തിയതോടെ യോഗിയുടെയും ബി.ജെ.പിയുടെയും നില പരുങ്ങലിലായി.

നരേന്ദ്ര​ മോദിക്കൊപ്പം ബി.ജെ.പി ഉയർത്തികാട്ടുന്ന തീവ്രഹിന്ദുത്വ മുഖമാണ്​ യോഗിയുടേത്​. 2019 ലോക്​സഭ തെരഞ്ഞെടുപ്പിൽ മോദിക്കൊപ്പം യോഗി ആദിത്യനാഥിനെയും പ്രചാരണത്തിൽ സജീവമാക്കാനുള്ള നീക്കങ്ങളുമായി ബി.ജെ.പി മുന്നോട്ട്​ പോകുന്നതിനിടെയാണ്​ അഞ്ച്​ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്​ ഫലം ബി.ജെ.പിക്ക്​ തിരിച്ചടിയാവുന്നത്​.

Tags:    
News Summary - Saffron party won just 50% seats CM Yogi Adityanath campaign-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.