ന്യൂഡൽഹി: റഷ്യയുടെ കോവിഡ് വാക്സിൻ സ്പുട്നിക് വി സുരക്ഷിതമാണോയെന്ന് ഉറപ്പുവരുത്തണമെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ. അന്താരാഷ്ട്ര നിലവാരം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. അതിന് ശേഷം മാത്രമേ വാക്സിെൻറ വൻതോതിലുള്ള ഉൽപാദനം തുടങ്ങാവുയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് ഗുലേറിയയുടെ പരാമർശം.
എത്ര പേരിലാണ് വാക്സിൻ പരീക്ഷിച്ചതെന്ന് വ്യക്തമാകണം. അതിെൻറ കാര്യക്ഷമതയെ കുറിച്ചുള്ള വിവരങ്ങളും പുറത്ത് വരണം. വാക്സിൻ ആൻറിബോഡിയെ ഉൽപാദിപ്പിക്കും. പക്ഷേ അത് എത്രകാലം നില നിൽക്കുമെന്നതിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ ആദ്യ കോവിഡ് 19 വാക്സിന് റഷ്യൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകിയതായി പ്രസിഡൻറ് വ്ലാദിമർ പുടിൻ അറിയിച്ചിരുന്നു. വാക്സിെൻറ ആദ്യ പരീക്ഷണം പുടിെൻറ മകളിലാണ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.