അയോഗ്യത നോട്ടീസ്; സചിൻ പൈലറ്റ് ഹൈകോടതിയെ സമീപിച്ചു
ജയ്പുർ: 18 എം.എൽ.എമാരെയും തന്നെയും അയോഗ്യരാക്കിയ നടപടിക്കെതിരെ യുവനേതാവ് സചിൻ പൈലറ്റ് രാജസ്ഥാൻ ഹൈകോടതിയെ സമീപിച്ചു. അയോഗ്യത നോട്ടീസുമായി സചിൻ പൈലറ്റ് അദ്ദേഹത്തിെൻറ അഭിഭാഷകനെ സമീപിച്ചിരുന്നു.
ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട സചിൻ പൈലറ്റിനും അനുയായികളായ 18 എം.എൽ.എമാർക്കും അയോഗ്യത നോട്ടീസ് അയച്ചതായി സ്പീക്കർ സി.പി. ജോഷി അറിയിച്ചിരുന്നു. നോട്ടീസിന് നിയമസാധുതയില്ലെന്നും അശോക് ഗെഹ്േലാട്ട് സർക്കാരിെൻറ താൽപര്യം മാത്രമാണ് നോട്ടീസിലെന്നും ചൂണ്ടിക്കാട്ടിയാണ് പൈലറ്റ് കോടതിയെ സമീപിച്ചത്.
തനിക്കും മറ്റു 18 എം.എൽ.എമാർക്കും നോട്ടീസ് നൽകിയത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷനോട് അന്വേഷിച്ചതായും വിവരമുണ്ട്. ഗെഹ്ലോട്ട് സർക്കാരിെൻറ നിർദേശപ്രകാരം രണ്ടാം നിയമസഭ കക്ഷി യോഗത്തിലും പെങ്കടുക്കാതിരുന്നതിനെ തുടർന്ന് സ്പീക്കർ പൈലറ്റിനും സഹ എം.എൽ.എമാർക്കും അയോഗ്യത നോട്ടീസ് അയക്കുകയായിരുന്നു.
യോഗത്തിൽ പെങ്കടുക്കാതിരുന്നതും സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നതും ചൂണ്ടിക്കാട്ടി ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്നും പൈലറ്റിനെ പുറത്താക്കുകയും ചെയ്തിരുന്നു. എന്നാൽ പൈലറ്റിെൻറ അടുത്ത നീക്കം വ്യക്തമല്ല. അേദ്ദഹം ബി.ജെ.പിയിൽ ചേരില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.