ജയ്പൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജസ്ഥാൻ നിയമസഭ പ്രമേയം കൊണ്ടുവരുമെ ന്ന് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. വെള്ളിയാഴ്ചയാണ് രാജസ്ഥാൻ നിയമസഭ സമ്മേളന ം ആരംഭിക്കുക.
നിയമത്തിനെതിരെ രാജ്യമൊട്ടാകെ നടക്കുന്ന പ്രതിഷേധങ്ങൾ പരിഗണിക്കാൻ കേന്ദ്രസർക്കാർ തയാറാവണം.
നിയമം പുനഃപരിശോധിക്കണമെന്നാണ് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടാനുള്ളത്. വിയോജിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. എന്നാൽ അങ്ങനെ ചെയ്യുന്നവരെ ആക്രമിക്കുകയും ദേശവിരുദ്ധർ എന്ന് ആക്ഷേപിക്കുകയുമാണ് ചെയ്യുന്നത്. ചർച്ചകൾ ഇല്ലാതായാൽ ജനാധിപത്യം ദുർബലമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇൗ മാസം 28ന് നടക്കുന്ന രാഹുൽ ഗാന്ധിയുടെ റാലിക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്താനെത്തിയ സച്ചിൻ പൈലറ്റ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സമാധാനപരമായി പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. എന്നാൽ ഇതിെൻറ പേരിൽ നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.