????????????? ????????????? ???????? ?????????????????????? ???????? 15 ??? ??????? ?????????? ?????????? (???)

കോവിഡ്​ പ്രതിരോധത്തിന്​ പ്രത്യേക ഫണ്ട്​; അനുകൂല പ്രതികരണവുമായി സാർക്ക്​ രാഷ്​ട്രങ്ങൾ

ന്യൂഡൽഹി: മേഖലയിലെ കോവിഡ്​ പ്രതിരോധത്തിന്​ പ്രത്യേക ഫണ്ട്​ രൂപീകരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തോട്​ സാർക്ക്​ രാഷ്​ട്രത്തലവൻമാരുടെ പ്രതികരണം അനൂകൂലം. പണം വാഗ്​ദാനം ചെയ്​ത രാഷ്​ട്രത്തലവൻമാരോട്​ പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു.

മേഖലയിലെ കോവിഡ്​ പ്രതിരോധ ഫണ്ടിലേക്ക്​ ബംഗ്ലാദേശ്​ 15 ലക്ഷം യു.എസ്​ ഡോളറാണ്​ വാഗ്​ദാനം ചെയ്​തത്​. മാലദ്വീപ് 2 ലക്ഷം യു.എസ്​.ഡോളർ, ശ്രീലങ്ക 50 ലക്ഷം യു.എസ്​.ഡോളർ, അഫ്​ഗാനിസ്​ഥാൻ 10 ലക്ഷം യു.എസ്​.ഡോളർ, നേപ്പാൾ 10 കോടി നേപാൾ റുപി എന്നിങ്ങനെയാണ്​ രാഷ്​ട്രങ്ങൾ പണം വാഗ്​ദാനം ചെയ്​തത്​.

മാർച്ച്​ 15 നാണ്​ സാർക്ക്​ രാഷ്​ട്രത്തലവൻമാരെ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി അഭിസംബോധനം ചെയ്​തത്​. മേഖലയിലെ കോവിഡ്​ വ്യാപനം തടയുന്നതിന്​ ഇന്ത്യയുടെ എല്ലാ സഹായങ്ങളും വാഗ്​ദാനം ചെയ്​ത പ്രധാനമന്ത്രി അടിയന്തര ഫണ്ട്​ രൂപീകരിക്കാനുള്ള നിർദേശവും മുന്നോട്ട്​ വെച്ചിരുന്നു. ആ ഫണ്ടിലേക്ക്​ ഒരു കോടി യു.എസ്​. ഡോളർ ഇന്ത്യ നൽകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - SAARC leaders offers contribution to COVID fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.