രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു

ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മുല്യം വീണ്ടുമിടിഞ്ഞു. 14 പൈസ നഷ്​ടത്തോടെ 76.23 രൂപയിലാണ്​ ഇന്ത്യൻ കറൻസിയുടെ വ്യാപാരം. വിദേശഫണ്ടുകൾ കൂടുതലായി ഇന്ത്യയിൽ നിന്നും പുറത്തേക്ക്​ പോയതാണ്​ രൂപയുടെ മൂല്യതകർച്ചക്കുള്ള പ്രധാനകാരണം.

ഒമിക്രോൺ വകഭേദത്തെ സംബന്ധിച്ച ആശങ്ക ഫോറെക്​സ്​ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. സമ്പദ്​വ്യവസ്ഥകളുടെ തിരിച്ചു വരവിനെ ഒമിക്രോൺ സ്വാധീനിക്കുമെന്നായിരുന്നു ആശങ്ക. ക്രൂഡ്​ ഓയിൽ വിലയുടെ രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നുണ്ട്​.

അതേസമയം, ഇന്ത്യൻ ഓഹരി വിപണികളും ഇന്ന്​ നഷ്​ടത്തോടെയാണ്​ വ്യാപാരം തുടങ്ങിയത്​. വ്യാപാരം പുരോഗമിക്കു​േമ്പാൾ സെൻസെക്​സ്​ 800 പോയിന്‍റ്​ ഇടിഞ്ഞു. നിഫ്​റ്റി 17000 പോയിന്‍റിലേക്കും എത്തി. നിഫ്​റ്റി ഐ.ടി ഇൻഡക്​സ്​ മാത്രമാണ്​ ഉയർന്നത്​. ഇൻഫോസിസ്​, വിപ്രോ പോലുള്ള ഓഹരികളുടെ ഉയർച്ചയാണ്​ ഐ.ടി ഇൻഡക്​സിന്‍റെ മികച്ച പ്രകടനത്തിന്​ പിന്നിൽ. 

Tags:    
News Summary - Rupee depreciates against dollar in early trade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.